Sunday, December 22, 2024

HomeAmericaബഡ്ഡി ബോയ്സ് ഫിലാഡൽഫിയ 16 ലക്ഷത്തോളം രൂപ ഗോപിനാഥ് മുതുകാടിന് കൈമാറും

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയ 16 ലക്ഷത്തോളം രൂപ ഗോപിനാഥ് മുതുകാടിന് കൈമാറും

spot_img
spot_img

ഫിലഡൽഫിയാ: ഏകദേശം നാലു വർഷക്കാലംകൊണ്ട് ഒരു ലക്ഷത്തോളം ഡോളറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന വാട്സ്ആപ്പ് കൂട്ടായ്മ തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷ വരുമാനത്തിൽ നിന്നും ലഭിച്ച ലാഭത്തുകയായ 16 ലക്ഷത്തോളം രൂപ ഡോക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. അധികം താമസിക്കാതുതന്നെ ഈ തുക നാട്ടിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരാഭിച്ചുകഴിഞ്ഞു..

കേവലം ഒരു വാട്ട്സാപ്പ് കൂട്ടായ്മയായ ബഡി ബോയ്സിന്റെ ഈ നന്മ നിറഞ്ഞ തീരുമാനത്തെ അമേരിക്കൻ മലയാളി ജനത ഒറ്റക്കെട്ടായി നെഞ്ചിലേറ്റുകയും, തങ്ങളാൽ പറ്റുന്ന സഹായങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് ആർക്കും പ്രയോജനമില്ലാത് അനാവശ്യമായി ധൂർത്തടിച്ച് കളയുന്നതിലല്ല, മറിച്ച് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്കും, രോഗ ദുരിതങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർക്കും, ഭവനരഹിതർക്കും എത്തിച്ചുകൊടുക്കുക എന്ന സന്ദേശമാണ് ഫിലാഡൽഫിയയിലെ ചെറുപ്പക്കാരുടെ ഈ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്സ് മലയാളി സമൂഹത്തിന് നൽകുന്നത്.

വരുംകാലങ്ങളിൽ മറ്റുള്ള സഘടനകൾക്കും കൂട്ടായ്മകൾക്കും മാറ്റത്തിന്റെ തുടക്കത്തിനും, നല്ലത് ഏതെന്നുള്ള തിരിച്ചറിവിനുമുള്ള സന്ദേശവുമാണ് ബഡി ബോയ്സിന്റെ ഈ കാരുണ്യ പ്രവർത്തനങ്ങൾ എന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. ഇത്തരം നന്മപ്രവർത്തകരോടൊപ്പമാണ് ജനങ്ങൾ എന്നതിനുള്ള തെളിവാണ് ബഡി ബോയ്സ് ഓണാഘോഷത്തിന് ഫാമിലിയായ് എത്തിച്ചേർന്ന വൻ ജനക്കൂട്ടം.

വിശിഷ്ടാതിഥികളെ മാത്രം സ്റ്റേജിൽ ഇരുത്തി ബഡി ബോയ്സ് പ്രവർത്തകർ ഒന്നടങ്കം കാണികൾക്കൊപ്പം താഴെ നിന്ന് പരിപാടികൽ ആസ്വദിച്ചതും മറ്റും ജനങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ചാവിഷയമാവുകയാണ്. ബഡി ബോയ്സിന്റെ നന്മകൾനിറഞ്ഞ കാരുണ്യ പ്രവർത്തനങ്ങൾ കണ്ട് ഈ കൂട്ടായ്മയിൽ അംഗം ആവാനും ആശംസകൾ അറിയിക്കാനും ആയി നിരവധി ആളുകൾ ദിവസവും തങ്ങളെ ബന്ധപ്പെടുന്നതായി ബഡി ബോയ്സ് പ്രവർത്തകർ പറയുകയുണ്ടായി.

വാർത്ത: ശാലു പുന്നൂസ്, ഫിലാഡൽഫിയ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments