Saturday, December 21, 2024

HomeAmericaവാഷിംഗ്‌ടൺ ഡിസി സീറോ മലബാർ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 1 മുതല്‍ 10...

വാഷിംഗ്‌ടൺ ഡിസി സീറോ മലബാർ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 1 മുതല്‍ 10 വരെ

spot_img
spot_img

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്‌ടൺ ഡിസി സീറോ മലബാർ നിത്യസഹായ മാതാ പള്ളിയിൽ ഇടവക തിരുനാൾ ഭക്തിനിർഭരമായി സെപ്റ്റംബർ 1-ാം തിയ്യതി മുതല്‍ 10-ാം തിയ്യതി വരെ ആഘോഷിക്കുന്നു.

സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 6:00 മണിക്ക് കൊടിയേറ്റത്തോടുകൂടി തിരുനാളിന് തുടക്കം കുറിക്കുമെന്നു വികാരി ഫാ. റിജോ ചീരകത്തിലും, പ്രസുദേന്തി നോബിൾ ജോസഫ് കൈതക്കലും അറിയിച്ചു.

കൊടിയേറ്റത്തെ തുടർന്ന് വിശുദ്ധ കുബാനയും നൊവേനയും ശേഷം പ്രശസ്ത ബൈബിൾ പ്രഭാഷകനായ ഫാ. ഡേവിസ് ചിറമേൽ ( ചെയർമാൻ കിഡ്‌നി ഫൗണ്ടേഷൻ ) നയിക്കുന്ന ജീവിത നവീകരണ ധ്യാനവും ആരംഭിക്കും.

കുട്ടികളുടെ പ്രത്യേക ധ്യാനം ശ്രീമതി ഐനീഷ് ഫിലിപ്പ് നയിക്കുന്നതാണ്‌. സ്നേഹവിരുന്നോടു കൂടി ആദ്യ ദിനത്തെ പരിപാടികൾ സമാപിക്കും.

തിരുനാളിന്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ധ്യാനം ആരംഭിച്ച് വൈകീട്ട് 6:30ന് ദിവ്യബലിയും നൊവേനയും ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുനാളിന്റെ മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ 9:00 മണിക്ക് ആരാധനയും 9:30 ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. തുടർന്ന് ധ്യാനം ആരംഭിച്ച് ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് 4 മണിക്ക് അവസാനിക്കും.

സെപ്റ്റംബർ 4-ാം തിയ്യതി മുതൽ 7-ാം തിയ്യതി വരെ വൈകീട്ട് 6:00 മണിക്ക് ആരാധനയും 6:30-ന് വിശുദ്ധ കുബാനയും തുടർന്ന് നൊവേനയും ഉണ്ടായിരിക്കും.

സെപ്റ്റംബർ 8-ാം തിയ്യതി വൈകീട്ട് 6:30 ന് കുർബാനയും തിരുക്കർമ്മങ്ങൾക്കും ശേഷം സ്നേഹവിരുന്നും തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, പ്രവീൺ കുമാർ സംഘവും അവതരിപ്പിക്കുന്ന നാടകവും, അതിനുശേഷം ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി ന്യൂയോർക്ക് അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.

സെപ്റ്റംബർ 9-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് ഫാ. ബിനു ജോസഫ് കിഴുക്ണ്ടയിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ പാട്ടു കുർബാനയും ലദീഞ്ഞും തുടർന്ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും. സ്നേഹവിരുന്നിനു ശേഷം ഗാർഡൻ സ്റ്റേറ്റ് സിംഫണി ന്യൂയോർക്ക് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിക്കും.

അവസാന തിരുനാൾ ദിവസമായ സെപ്റ്റംബർ 10-ാം തിയ്യതി സീറോ മലബാർ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫാ. മാത്യു പുഞ്ചയിൽ, ഫാ. റിജോ ചീരകത്തിൽ എന്നിവർ ചേർന്ന് ആഘോഷമായ പാട്ടു കുർബാനയും, തുടർന്ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണവും ലദീഞ്ഞും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടുകൂടി പരിപാടികൾ അവസാനിക്കും.

ചെണ്ടമേളവും, ശിങ്കാരിമേളവും തിരുനാൾ ആഘോഷങ്ങൾക്കു കൊഴുപ്പേകും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു . ട്രസ്റ്റിമാരായ തോമസ് എബ്രഹാം തേനിയപ്ലാക്കൽ, ജെൻസൺ ജോസ് പാലത്തിങ്കൽ എന്നിവര്‍ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോര്‍ട്ട്: മനോജ് മാത്യു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments