Wednesday, October 23, 2024

HomeAmericaമലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 18 ന്

മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 18 ന്

spot_img
spot_img

കണക്ടിക്കട്ട്: മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ (മാസ്‌കോണ്‍) ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 18 ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ട്രംബുളിലുള്ള മാഡിസണ്‍ മിഡില്‍ സ്കൂളില്‍ വെച്ച് നടക്കും.

വിപുലമായ ഓണ സദ്യയും, മാവേലിയോടോപ്പമുള്ള ഫോട്ടോ സെഷനും, വിവിധങ്ങളായ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും. പ്രവാസിമലയാളികളുടെ ബാല്യകാലത്തിലെ ഓണസ്മരണകള്‍ക്ക് നിറം പിടിപ്പിക്കുന്ന, ഗംഭീരങ്ങളായ പരിപാടികളാണ് ഓണാഘോഷ സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. എക്കാലവും ഓര്‍ത്തു വെയ്ക്കാവുന്നതായിരിക്കും ഈ ഓണാഘോഷമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഓണാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് പ്രസിഡന്റ് സുജനന്‍ ടി പി, വൈസ് പ്രസിഡണ്ട്മാരായ ടിജോ ജോഷ്, ശ്രീജിത്ത് മമ്പറമ്പത്ത്, സെക്രട്ടറിജയ ജിബി, ട്രഷറര്‍ സുധി ബാലന്‍, ജോയിന്റ് സെക്രട്ടറി വീണ രമേശ്, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കലാപരിപാടികള്‍ ഏകോപിപ്പിക്കുന്നത് സാംസ്കാരിക സമിതി ഭാരവാഹികളായ രശ്മി പാറക്കലും, അനിത നായരുമാണ്. ഓണസദ്യ ഗംഭീരമാക്കുന്നതിനു വില്‍സണ്‍ പൊട്ടക്കല്‍, ജോജി ജോസഫ്, ഉണ്ണി തോയക്കാട്ട്, ജോബിന്‍ ജോര്‍ജ്ജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഊര്‍ജിതമായി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ ജേക്കബ് മാത്യു, സിബി കൈതാരത്ത്, സോഫിയ സലിം, സുഷ നായര്‍, സുരേഷ് ജഗദീശ്വരന്‍ , രഞ്ജിത്ത് സീധരന്‍ എന്നവര്‍ ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും വിജയത്തിനുമായി സമിതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുവരുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ (മാസ്‌കോണ്‍) ഓണാഘോഷ പരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments