ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ്മ സഭയിലെ ഓരോ അംഗവും ക്രിസ്തുവിന്റെ ഒരു മിഷനറിയാവുക എന്ന ലക്ഷ്യത്തോടെ 1924 ല്‍ ആരംഭിച്ച മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന സംഘവാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് സെന്റര്‍ (എ) യില്‍പ്പെട്ട ഇടവകളുടെ നേതൃത്വത്തില്‍ നാളെ (തിങ്കള്‍) മുതല്‍ വെള്ളിയാഴ്ച വരെ വചനപ്രഘോഷണം നടത്തപ്പെടുന്നു.
മുന്‍ സഭാ സെക്രട്ടറിയും, എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ബാഗ്ലൂര്‍ മുന്‍ ഡയക്ടറും, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരിയും (ഇന്‍ ചാര്‍ജ്) ആയ വെരി.റവ.ഡോ.ചെറിയാന്‍ തോമസ്, സഭയുടെ കര്‍ണ്ണാടക സംസ്ഥാനത്തെ വിവിധ മിഷന്‍ ഫീല്‍ഡിലെ പ്രമുഖ സുവിശേഷകരായ മാത്യു സാമുവേല്‍ (കെഎന്‍എസ് ), കെ.തങ്കച്ചന്‍ (കോളാര്‍ ), എം .സി അലക്‌സാണ്ടര്‍ (സിര്‍സി), ജയരാജ് എസ്.എല്‍ (ഹോസ്‌കോട്ട്) എന്നിവര്‍ സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 1വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതല്‍ 8.30 വരെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നു.
നാളെ (തിങ്കള്‍) വൈകിട്ട് 7 മണിക്ക് ഒക്ലഹോമ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തില്‍. മീറ്റിങ്ങ് ഐ ഡി 84967034925 പാസ്സ്‌കോഡ് 2021
സെപ്തംബര്‍ 28 ചൊവ്വാഴ്ച്ച ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയുടെ ഇടവക മിഷന്റെ നേതൃത്വത്തില്‍. മീറ്റിങ്ങ് ഐഡി 9910602126 പാസ്സ്‌കോഡ് 1122.
സെപ്തംബര്‍ 29 ബുധനാഴ്ച ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തില്‍. മീറ്റിങ്ങ് ഐഡി 89425191618. പാസ്സ്‌കോഡ് 77777.
സെപ്തംബര്‍ 30 വ്യാഴാഴ്ച്ച ഡാളസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തില്‍. മീറ്റിങ്ങ് ഐഡി 83355086297. പാസ്സ്‌കോഡ് 1400.
സമാപന ദിവസമായ ഒക്ടോബര്‍ 1 വെള്ളിയാഴ്ച്ച ഡാളസ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ (മീറ്റിങ്ങ് ഐഡി 83481943269. പാസ്സ്‌കോഡ് 11111) നേതൃത്വത്തിലും ആണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നതെന്ന് ഇടവക മിഷന്‍ സെന്റര്‍ സെക്രട്ടറി സജി ജോര്‍ജ് അറിയിച്ചു.
സെന്ററിലെ വിവിധ ഇടവകളിലെ വികാരിമാരായ റവ. തോമസ് മാത്യു പി, റവ.ലാറി വര്‍ഗീസ്, റവ.സോനു വര്‍ഗീസ്, റവ.എബ്രഹാം കുരുവിള, വെസ്റ്റ് സെന്റര്‍ (എ) യുടെ ചുമതലക്കാരായ റവ.ഈപ്പന്‍ വര്‍ഗീസ് ( പ്രസിഡന്റ്), മാത്യു ലൂക്കോസ് (വൈസ്.പ്രസിഡന്റ്), സജി ജോര്‍ജ് (സെക്രട്ടറി), തോമസ് ജോര്‍ജ് (ട്രഷറാര്‍) എന്നിവര്‍ എല്ലാ വിശ്വാസികളെയും ഒരാഴ്ച്ച നീളുന്നതായ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി അറിയിച്ചു.