Sunday, May 11, 2025

HomeAmericaകേരളീയം വിദ്യാജ്യോതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6 ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്...

കേരളീയം വിദ്യാജ്യോതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6 ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന് സ്വീകരണം; ഗവർണർ മുഖ്യാതിഥി

spot_img
spot_img

ഫ്രാൻസിസ് തടത്തിൽ

കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവിന്റെ (കേരളീയം) ആഭിമുഖ്യത്തിൽ ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന് സ്വീകരണം നൽകുന്നു. സെപ്റ്റംബര്‍ 6 ചൊവ്വാഴ്ച നടക്കുന്ന വിദ്യാഭ്യാസ സംരംഭമായ വിദ്യാജ്യോതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അമേരിക്കയിലെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പുതിയ പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ. ബാബു സ്റ്റീഫന് സ്വീകരണം നൽകുന്നത്. കേരള ഗവര്‍ണര്‍ പ്രൊഫ. ആരിഫ് മുഹമ്മദ് ഖാന്‍ ആണ് മുഖ്യാതിഥി ഡോ. ബാബു സ്റ്റീഫനൊപ്പം ഫൊക്കാന ജനറൽ സെക്രെട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാനയുടെ ആദ്യത്തെ (1983) കമ്മിറ്റിയിലെ ട്രഷററും കഴിഞ്ഞ കമ്മിറ്റിയിൽ വൈസ് പ്രസിഡണ്ടുമായിരുന്ന തോമസ് തോമസ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും.

തിരുവനന്തപുരം മനോരമ റോഡില്‍, ഹോട്ടല്‍ ഹൈസിന്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയത്തിന്റെ വിദ്യാഭ്യാസ സഹായ സംരംഭമായ വിദ്യാജ്യോതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബാബു സ്റ്റീഫന് ചടങ്ങില്‍ ഗവര്‍ണര്‍ മൊമന്റോ നല്‍കും. വാഷിംഗ്ടണ്‍ ഡി സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് ഡോ. ബാബു സ്റ്റീഫന്‍. ഇന്തോ-അമേരിക്കന്‍ പ്രസ്സ് ക്ലബിന്റെ മുന്‍ പ്രസിഡന്റായിരുന്നു. കഴിഞ്ഞ ജൂലൈ 8 നു നടന്ന തെരെഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം നേടിയായിരുന്നു ബാബു സ്റ്റീഫന്റെ വിജയം.

കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ രാജമോഹന്‍ സ്വാഗത പ്രസംഗം നടത്തും. മുന്‍ അംബാസിഡറും കേരളീയം അഡ്വൈസറി കമ്മിറ്റിയുടെ സ്ഥിരം പ്രതിനിധിയും മുൻ യു.എസ്. അംബാസിഡർകൂടിയായ ടി.പി ശ്രീനിവാസന്‍ ഐഎഫ്എസ് പദ്ധതി അവതരിപ്പിക്കും. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഉപഹാരമായി സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പ്രത്യേകം രൂപകൽപ്പന ചെയ്ത മിനിയേച്ചർ ശിൽപ്പം ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാനയുടെ ആദ്യത്തെ ട്രഷറർ തോമസ് തോമസ് എന്നിവർ ചേർന്ന് ഗവർണർ പ്രൊഫ. ആരിഫ് മുഹമ്മദ് ഖാന് സമ്മാനിക്കും.

കേരളീയം ചെയര്‍മാനും രാജ്യ സഭാംഗവുമായ പി.വി അബ്ദുല്‍ വഹാബ് എം പി അധ്യക്ഷ പ്രസംഗം നടത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന പ്രസംഗം നടത്തും. വിദ്യാജ്യോതിയുടെ സംസ്ഥാന തല ഉദ്ഘാടനവും ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇലക്ട്രോണിക് ടാബുകളുടെ വിതരണവും ഗവര്‍ണര്‍ നിര്‍വഹിക്കും. കേരളീയം ഇന്റര്‍ നാഷണല്‍ ലെയ്‌സണ്‍ സെക്രട്ടറി ലാലു ജോസഫ് നന്ദി പ്രസംഗം നടത്തും.

സമൂഹത്തിലെ പാർശ്യവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രത്യേകിച്ച് കേരളത്തിലുള്ളവരുടെ ഉന്നമനം ലക്ഷ്യം വച്ച്
മൺമറഞ്ഞുപോയ മാധ്യമപ്രവർത്തകനായിരുന്ന വി.കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിൽ ലോകം മുഴുവനുമുള്ള ഒരു കൂട്ടം സാമൂഹ്യ-സന്നദ്ധപ്രവർത്തകർ ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് ഗ്ലോബൽ കേരള ഇനിഷ്യയേറ്റിവ് – കേരളീയം. വ്യവസായിയും എംപിയുമായ പി.വി. അബ്ദുൾ വഹാബ് ആൺ ഈ സംരംഭത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ. സംഘടനയുടെ ഏറ്റവും പുതിയ പദ്ധതിയാണ് വിദ്യാജ്യോതി.തിരുവന്തപുരം അമ്പൂരിയിലുള്ള ആദിവാസി വിദ്യാർത്ഥികൾക്ക് ജോലി സാധ്യതയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്ഘാടന ചടങ്ങിൽ വച്ച് 100 ആദിവാസി വിഭാഗത്തിൽ നിന്നുള്ള 100 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ (ടാബ്‌ലറ്റ്) ഗവർണർ വിതരണം ചെയ്യും. തുടർന്ന് കേരളീയത്തിന്റെ സ്‌ഥാപക അംഗം കൂടിയായ ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫനെ ഫലകം നൽകി ഗവർണർ ആദരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments