കേപ് കനവരല്‍: നാസ ചൊവ്വാഴ്ച നടത്താനിരുന്ന ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1 വിക്ഷേപണം മൂന്നാം തവണയും മാറ്റി.
ഇത്തവണ ചുഴലിക്കാറ്റ് സാധ്യതയാണ് കാരണമായത്. മുന്‍പ് രണ്ടു തവണയും സാങ്കേതിക തകരാറുകള്‍ കാരണമായിരുന്നു മാറ്റം.
നിലവില്‍ കരീബിയന്‍ തീരത്ത് വീശിയടിക്കുന്ന ഉഷ്ണമേഖല കൊടുങ്കാറ്റ് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും വ്യാഴാഴ്ചയോടെ ഫ്ലോറിഡ തീരത്തേക്ക് ആഞ്ഞടിക്കുമെന്നുമാണ് പ്രവചനങ്ങള്‍. നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രം അടക്കം ചുഴലിക്കാറ്റിന്റെ പാതയിലാണ്.
ഇനി ഒക്ടോബര്‍ രണ്ടിന് വിക്ഷേപണം നടത്താനാണ് ശ്രമം.