Friday, May 9, 2025

HomeAmericaഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമസമ്മേളനം - സാജ് എർത്ത് റിസോർട്ട്...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമസമ്മേളനം – സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ

spot_img
spot_img

സുനില്‍ തൈമറ്റം

മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ . 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത് . രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവ:3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപം പ്രകൃതി രമണീയമായ വിശാല ഭൂമിയിൽ പരന്ന് കിടക്കുന്ന saj2സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ . പ്രവർത്തന മികവിനും, ഗുണനിലവാരത്തിനും മൂല്യത്തിനും ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് . ബിസിനസ് സംബദ്ധമായ യാത്രക്കാരും, വിനോദ യാത്രക്കാരും ഒരു പോലെ ഇഷ്ടപെടുന്ന അത്യാധുനിക സൗകര്യങ്ങളും സമാനതകളില്ലാത്ത സേവന നിലവാരവും സാജ് റിസോർട്ടിന്റെ സവിശേഷതയാണ് . ഗ്രൂപ്പ് ചെയർമാൻ സാജൻ വർഗീസും ഭാര്യ മിനി സാജനും ചേർന്ന് നേരിട്ടുള്ള മേൽനോട്ടവും, ലോകമെങ്ങും അവർ സഞ്ചരിച്ചു സ്വായത്തമാക്കിയ ഗുണനിലവാരത്തിൻറെയും , ആതിഥ്യ മര്യാദകളുടെയും സംയോജനമാണ് സാജ് എർത്ത് റിസോർട്ടിന്റെ വിജയഗാഥ .

സാജ് കൺവെൻഷൻ സെന്റർ കൊച്ചിയിലെ പ്രിയപ്പെട്ട ഇവന്റ് ഹബ്ബുകളിൽ ഒന്നാണ് . വ്യത്യസ്‌ത ഇരിപ്പിട ശേഷികളുള്ള വ്യത്യസ്ത തരം കൺവെൻഷൻ ഹാളുകളുള്ള പൂർണ്ണമായും എയർകണ്ടീഷൻ ചെയ്‌തവയാണ് . 2,000 പേർക്ക് ഇരിക്കാവുന്ന (തീയറ്റർ ശൈലി) ‘ബോൾ റൂം’ വിവാഹങ്ങൾ, റിസപ്ഷനുകൾ, മെഗാ ഷോകൾ തുടങ്ങി ഏത് തരത്തിലുള്ള പരിപാടികളും നടത്തുന്നതിന് അനുയോജ്യമാക്കുന്നു. ഇതുകൂടാതെ, കോർപ്പറേറ്റ് ബോർഡ് മീറ്റിംഗുകൾ, സ്ട്രാറ്റജി പ്ലാനിംഗ്, റിവ്യൂ മീറ്റിംഗുകൾ തുടങ്ങിയവ നടത്തുന്നതിന് മികച്ച ‘ബോർഡ് റൂം’ ഉണ്ട്.

.

100 മുതൽ 150 വരെ ആളുകൾക്ക് ചെറിയ ഗ്രൂപ്പുകൾക്കായി ഡിന്നർ പാർട്ടികൾ നടത്തുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ വേദി ‘ചെമ്പക ഗാർഡൻസ്’ സാജിലുണ്ട് . റിസോർട്ടിനുള്ളിലാണ് കൺവെൻഷൻ സെന്റർ സ്ഥിതിചെയ്യുന്നത്, ഡെലിഗേറ്റുകൾക്ക് പ്രീമിയം താമസ സൗകര്യം പ്രദാനം ചെയ്യുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം, പങ്കെടുക്കുന്നവർക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും വേദിയിലെത്തുന്നത് എളുപ്പമാക്കുന്നു. കാറ്ററിംഗ് സർവീസ്, വിശാലമായ പാർക്കിംഗ് സ്ഥലം, വാലെറ്റ് പാർക്കിംഗ് സേവനം എന്നിവയാണ് സാജ് കൺവെൻഷൻ സെന്ററിന്റെ മറ്റ് ആകർഷണങ്ങൾ.

മനോഹരമായ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ, കേരളത്തിലെ മലനിരകളും വനങ്ങളും നിറഞ്ഞ ഇടുക്കി ജില്ലയിലെ അതിർത്തി പട്ടണമായ ‘വാഗമൺ’ എന്ന സ്ഥലത്താണ് ‘സാജ് വാഗമൺ ഹൈഡ്ഔട്ട് ‘ റിസോർട്ട് സാജ് ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമാണ് .

പരമ്പരാഗത വാസ്തുവിദ്യാ സാങ്കേതിക വിദ്യകൾ പിന്തുടർന്ന് പ്രകൃതിദത്തമായ ചെളിയും കല്ലും മാത്രം ഉപയോഗിച്ച് നിർമ്മിച്ച ഈ 30 ഏക്കറിലെ സ്വതന്ത്ര കോട്ടേജുകൾ ശാന്തമായ തടാകത്തിന് ചുറ്റും ആണ് നിർമിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments