Thursday, October 24, 2024

HomeAmericaകുറ്റവാളികള്‍ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ? - വെബ്‌നാര്‍ വിജ്ഞാനപ്രദമായി

കുറ്റവാളികള്‍ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ? – വെബ്‌നാര്‍ വിജ്ഞാനപ്രദമായി

spot_img
spot_img

പി.പി ചെറിയന്‍

ഡാളസ് : കുറ്റവാളികള്‍ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ (Criminals Born or Made)എന്ന വിഷയത്തെ അധികരിച്ച് ഒക്ടോബര് 2 ശനിയാഴ്ച്ച പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റിജിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വെബ്‌നാര്‍ വിഞ്ജാനപ്രദമായി .

രാജേഷ് മാത്യു (കണ്‍വീനര്‍),സെമിനാറിലേക്കു മുഖ്യാഥിതി ഉള്‍പ്പെടെ എല്ലാവരെയും സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു

ഒക്ടോബര്‍ 2 ശനിയാഴ്ച ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന്റെ മുഖ്യ വിഷയം ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായതാന്നെന്നു സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച സംസാരിച്ച യുഎസ് കോര്‍ഡിനേറ്റര്‍ ഷാജീ രാമപുരം അഭിപ്രായപ്പെട്ടു .

ആന്റോ ആന്റണി എം.പി (പത്തനംതിട്ട) സമ്മേളനം ഉത്ഘാടനം ചെയ്തു. സമൂ ഹത്ത്തില്‍ കുറ്റവാളികള്‍ വര്‍ധിച്ചു വരികയാണെന്നും,കുറ്റവാളികളെ സൃഷ്ടിക്കു ന്നതില്‍ ഒരു പരിധിവരെ നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും,അവരെ തിരുത്തുന്നതിനും ശരിയായ പാതയിലേക്ക് നയിക്കുന്നതിനുമുള്ള ഉത്തരവാദിത്വം നാം തന്നെ ഏറ്റെടുക്കേണ്ടാതാണെന്നു ആന്റോ ആന്റണി അഭിപ്രായപ്പെട്ടു

ദുബായ് അമിറ്റി യൂണിവേഴ്‌സിറ്റി ഫോറന്‍സിക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, മുന്‍ ബഹറിന്‍, അബുദാബി പോലീസിന്റെ ഫോറന്‍സിക്ക്, ഡിഎന്‍എ വിഭാഗം കണ്‍സള്‍ട്ടന്റും ആയ എബി ജോസഫ് കുറ്റവാളികള്‍ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ എന്ന വിഷയത്തെകുറിച്ചു മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ.ഡോ.മാത്യു കുഴല്‍നാടന്‍ എം എല്‍എ (മൂവാറ്റുപുഴ), അഡ്വ.പ്രേമ ആര്‍.മേനോന്‍ (മുംബൈ), വെരി.റവ.ഡോ. ചെറിയാന്‍ തോമസ് (മുന്‍ മാര്‍ത്തോമ്മ സഭാ സെക്രട്ടറി) എന്നിവര്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഷീലാ ചെറു മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു .

രാജേഷ് മാത്യു (കണ്‍വീനര്‍), ഷാജീ രാമപുരം (യുഎസ് കോര്‍ഡിനേറ്റര്‍), പ്രൊഫ.ജോയ് പല്ലാട്ടുമഠം( പ്രസിഡന്റ്), ലാജീ തോമസ് (സെക്രട്ടറി), ജീ മുണ്ടക്കല്‍ (ട്രഷറാര്‍), തോമസ് രാജന്‍, സരോജ വര്‍ഗീസ് (വൈസ്. പ്രസിഡന്റ്), ഷീലാ ചെറു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് വെബ്‌നാര്‍ വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments