Friday, June 7, 2024

HomeAmericaകുറ്റവാളികള്‍ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ - വെബ്സെമിനാര്‍ ഒക്ടോബര്‍ രണ്ടിന്

കുറ്റവാളികള്‍ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ – വെബ്സെമിനാര്‍ ഒക്ടോബര്‍ രണ്ടിന്

spot_img
spot_img

(പി.പി ചെറിയന്‍)

ന്യുയോര്‍ക്ക്: കുറ്റവാളികള്‍ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ (Criminals Born or Made) എന്ന വിഷയത്തെ അധികരിച്ച് ഒക്ടോബര്‍ 2 ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണിക്ക് പി എം എഫ് അമേരിക്ക റിജിയന്റെ നേതൃത്വത്തില്‍ വെബ് സെമിനാര്‍ നടത്തുന്നു. ആന്റോ ആന്റണി എം.പി (പത്തനംതിട്ട) സമ്മേളനം ഉത്ഘാടനം ചെയ്യും.

ദുബായ് അമിറ്റി യൂണിവേഴ്‌സിറ്റി ഫോറന്‍സിക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, മുന്‍ ബഹറിന്‍, അബുദാബി പോലീസിന്റെ ഫോറന്‍സിക്ക്, ഡിഎന്‍എ വിഭാഗം കണ്‍സള്‍ട്ടന്റും ആയ എബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

അഡ്വ.ഡോ.മാത്യു കുഴല്‍നാടന്‍ എം എല്‍എ (മൂവാറ്റുപുഴ), അഡ്വ.പ്രേമ ആര്‍. മേനോന്‍ (മുംബൈ), വെരി.റവ.ഡോ. ചെറിയാന്‍ തോമസ് (മുന്‍ മാര്‍ത്തോമ്മ സഭാ സെക്രട്ടറി) എന്നിവര്‍ മുഖ്യ വിഷയത്തെ അധികരിച്ച് സംസാരിക്കും.

ഒക്ടോബര്‍ 2 ശനിയാഴ്ച ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഈ സെമിനാറിന്റെ മുഖ്യ വിഷയം ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായതാണ് എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

രാജേഷ് മാത്യു (കണ്‍വീനര്‍), ഷാജി രാമപുരം (യുഎസ് കോര്‍ഡിനേറ്റര്‍), പ്രൊഫ.ജോയ് പല്ലാട്ടുമഠം( പ്രസിഡന്റ്), ലാജീ തോമസ് (സെക്രട്ടറി), ജീ മുണ്ടക്കല്‍ (ട്രഷറാര്‍), തോമസ് രാജന്‍, സരോജ വര്‍ഗീസ് (വൈസ്. പ്രസിഡന്റ്), ഷീലാ ചെറു (എം സി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.

ഇന്ത്യന്‍ സമയം ശനിയാഴ്ച്ച വൈകിട്ട് 7.30, ടെക്സാസ് സമയം രാവിലെ 9 മണി, യുഎഇ സമയം വൈകിട്ട് 6 മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ഈ വെബ് സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാര്‍ അറിയിച്ചു.

Zoom ID: 851 8508 5012
Passcode: pmf 2021

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments