Friday, March 29, 2024

HomeAmericaചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്ന് നാസയുടെ ആര്‍ട്ടിമിസ് 1

ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്ന് നാസയുടെ ആര്‍ട്ടിമിസ് 1

spot_img
spot_img

നാസയുടെ ആര്‍ട്ടിമിസ് 1( Artemis 1) ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.17(ഇന്ത്യന്‍ സമയം)ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്. മുന്‍പ് രണ്ടു തവണ ലോഞ്ചിങ്ങിന് എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയെങ്കിലും കൗണ്ട്ഡൗണിന് മിനിറ്റുകള്‍ മാത്രം അ‌വശേഷിക്കെ ആര്‍ട്ടിമിസ് 1 ന്റെ വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.

സാങ്കേതികത്തകരാറായിരുന്നു കാരണം. അ‌തിനാല്‍ത്തന്നെ ഇത്തവണയെങ്കിലും വിക്ഷേപണം നടക്കുമോ അ‌തോ പരാജയപ്പെടുമോ എന്ന ആകാക്ഷ ഏവരിലും ഉണ്ടായിരുന്നു.

എന്നാല്‍ പ്രതീക്ഷകള്‍ കാത്തുകൊണ്ട് ആര്‍ട്ടിമിസ് 1 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയെന്നും ചാന്ദ്ര യാത്രാ പേടകമായ ഓറിയോണിലെ നാല് പാനലുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ അ‌റിയിച്ചു. എസ്‌എല്‍എസ്(സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് കരുത്തിലാണ് ഓറിയോണ്‍ പേടകത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments