Wednesday, August 21, 2024

HomeArt and Cultureസന്ദര്‍ശക തട്ടിയുടച്ചത് 42,000 ഡോളറിന്റെ 'ബലൂണ്‍ ഡോഗ്' സ്ഫടികശില്‍പം

സന്ദര്‍ശക തട്ടിയുടച്ചത് 42,000 ഡോളറിന്റെ ‘ബലൂണ്‍ ഡോഗ്’ സ്ഫടികശില്‍പം

spot_img
spot_img

മിയാമി: വി.ഐ.പികള്‍ക്കായുള്ള പ്രദര്‍ശനത്തിനെത്തിയ സന്ദര്‍ശക അബദ്ധത്തില്‍ പൊട്ടിച്ചുകളഞ്ഞത് 42,000 ഡോളറിന്റെ (ഏകദേശം 34.7 ലക്ഷം രൂപ) സ്ഫടികശില്‍പം.

പ്രശസ്ത കലാകാരന്‍ ജെഫ് കൂണ്‍സിന്റെ പ്രശസ്തമായ ‘ബലൂണ്‍ ഡോഗ്’ ആണ് യു.എസിലെ മിയാമിയിലെ ആര്‍ട്ട് വിന്‍വുഡില്‍ പ്രദര്‍ശനത്തിനിടെ ചിന്നിച്ചിതറിയത്. കൂണ്‍സിന്റെ കുടുംബപ്പേര് ആലേഖനംചെയ്ത അക്രിലിക് ശില്‍പത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

അബദ്ധത്തില്‍ സംഭവിച്ചതായതിനാല്‍ തട്ടിമറിച്ച സ്ത്രീക്കെതിരെ നടപടിയുണ്ടാകില്ല. വേറിട്ട രീതിയില്‍ ജെഫ് കൂണ്‍സ് ഒരുക്കിയ ശില്‍പങ്ങള്‍ 91 ദശലക്ഷം ഡോളറിനുവരെ വിറ്റുപോയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments