Saturday, September 7, 2024

HomeArt and Cultureയുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടി ശാന്തിനികേതന്‍

യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടി ശാന്തിനികേതന്‍

spot_img
spot_img

ന്യൂഡല്‍ഹി: രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടി. റിയാദില്‍ നടന്ന ലോക പൈതൃക സമിതി യോഗത്തിലായിരുന്നു തീരുമാനം.

ഇതോടെ ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്തായി ശാന്തിനികേതന്‍ മാറി.

1863ല്‍ ആശ്രമമെന്ന നിലയില്‍ സ്ഥാപിതമായ ശാന്തിനികേതന്‍ പിന്നീട് 1901ല്‍ ടാഗോര്‍ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു.എല്ലാ ഭാരതീയര്‍ക്കും അത് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

‘ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ദര്‍ശനത്തിന്റെയും ഭാരതത്തിന്റെ സമ്ബന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാന നിമിഷമാണ്.’ നരേന്ദ്രമോദി കുറിച്ചു.

ശാന്തിനികേതന്‍ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments