തിരുവനന്തപുരം: സെസ് നിര്‍ത്തലാക്കുന്നതോടെ കാറുകള്‍ക്ക് വിലക്കുറവുണ്ടാകും. സെസ് ഒഴിവാകുമെന്നു മാത്രമല്ല, അതു വഴി കാര്‍ വില കുറയുന്നതോടെ ഒറ്റത്തവണ റോഡ് നികുതിയിലും ഇന്‍ഷുറന്‍സിലും ആനുപാതികമായ കുറവുണ്ടാകും.
ഉദാഹരണമായി, മാരുതി സ്വിഫ്റ്റ് കാറിന് 5000 മുതല്‍ 6000 രൂപ വരെയാണു കുറയുക. അടിസ്ഥാന വില, നികുതി, സെസ് എന്നിവ ചേര്‍ത്തുള്ള ആകെ വിലയ്ക്കു മേലാണ് റോഡ് നികുതിയും ഇന്‍ഷുറന്‍സ് തുകയും നിശ്ചയിക്കുക.
സെസ് ഒഴിവാകുന്നതോടെ അതനുസരിച്ചുള്ള കുറവ് ഇന്‍ഷുറന്‍സ് തുകയിലും റോഡ് നികുതിയിലും വരും. വില കുറയുമ്പോള്‍ ചില വാഹനങ്ങള്‍ തൊട്ടു താഴത്തെ നികുതി സ്ലാബിലേക്കു മാറുന്നതു വഴിയുള്ള നികുതി ലാഭവും പ്രതീക്ഷിക്കാം.
കാറുകള്‍ക്ക് 5 ലക്ഷം രൂപ വരെ 9%, 10 ലക്ഷം വരെ 11%, 15 ലക്ഷം വരെ 13%, 20 ലക്ഷം വരെ 16%, അതിനു മുകളില്‍ വിലയുള്ളവയ്ക്ക് 21% എന്നിങ്ങനെയാണ് കേരളത്തിലെ റോഡ് നികുതി.