Tuesday, April 16, 2024

HomeAutomobileഒറ്റ ചാര്‍ജില്‍ 240 കി.മീ; സിംപിള്‍ വണ്‍

ഒറ്റ ചാര്‍ജില്‍ 240 കി.മീ; സിംപിള്‍ വണ്‍

spot_img
spot_img

പുതിയ ഇ സ്കൂട്ടറായ സിംപിള്‍ വണ്ണിനുള്ള പ്രീബുക്കിങ് സ്വാതന്ത്യ്രദിനം മുതല്‍ സ്വീകരിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ സിംപിള്‍ എനര്‍ജി. ഇന്ത്യ സ്വതന്ത്രമായ വര്‍ഷത്തിന്റെ സ്മരണയ്ക്കായി 1947 രൂപ അഡ്വാന്‍സ് ഈടാക്കിയാവും സിംപിള്‍ വണ്ണിനുള്ള ബുക്കിങ്ങുകള്‍ കമ്പനി ഏറ്റെടുക്കുക.

സ്വാതന്ത്യ്രദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സിംപിള്‍ വണ്ണിനുള്ള പ്രീ ബുക്കിങ്ങിന് അന്നു വൈകിട്ട് അഞ്ചു മുതലാണു കമ്പനി വെബ്‌സൈറ്റില്‍ തുടക്കമാവുന്നത്.

ആദ്യഘട്ടത്തില്‍ കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ഗോവ, ഉത്തര്‍ പ്രദേശ് തുടങ്ങി 13 സംസ്ഥാനങ്ങളിലാവും സിംപിള്‍ വണ്‍ വില്‍പനയ്‌ക്കെത്തുക; 1.10 ലക്ഷം മുതല്‍ 1.20 ലക്ഷം രൂപ വരെയാണ് ഈ സ്കൂട്ടറിനു പ്രതീക്ഷിക്കുന്ന വില. ‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതോടെ സ്കൂട്ടര്‍ വിലയില്‍ ഇളവിനും സാധ്യതയുണ്ട്.

ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാവും സ്കൂട്ടറിന്റെ ഉല്‍പ്പാദനം ആരംഭിക്കുന്ന ഘട്ടത്തില്‍ മുന്‍ഗണന ലഭിക്കുകയെന്ന് സിംപിള്‍ എനര്‍ജി സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സുഹാസ് രാജ്കുമാര്‍ അറിയിച്ചു.

‘സിംപിള്‍ വണ്ണി’ലൂടെ രാജ്യത്തെ വൈദ്യുത വാഹന വ്യവസായത്തില്‍ പുതു നിലവാരം സ്ഥാപിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 15 കമ്പനിയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള ദിവസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്യ്രം ലഭിച്ച വര്‍ഷത്തെ ഓര്‍മിപ്പിക്കാന്‍ ലക്ഷ്യമിട്ടു തന്നെയാണ് പ്രീ ബുക്കിങ്ങിനൊപ്പം 1,947 രൂപ ഈടാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച ബാറ്ററി പായ്ക്കാവും സ്കൂട്ടറിന്റെ പ്രധാന ആകര്‍ഷണം.

സ്കൂട്ടറിനു കരുത്തേകുന്നത് 4.8 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററിയാണ്; ഒറ്റ ചാര്‍ജില്‍ (ഇകോ മോഡില്‍) 240 കിലോമീറ്റര്‍ പിന്നിടാന്‍ ഈ ബാറ്ററിക്കാവുമെന്നാണു സിംപിള്‍ എനര്‍ജിയുടെ അവകാശവാദം. മണിക്കൂറില്‍ 100 കിലോമീറ്ററാണു സ്കൂട്ടറിന്റെ പരമാവധി വേഗം. നിശ്ചലാവസ്ഥയില്‍ നിന്നു വെറും 3.6 സെക്കന്‍ഡില്‍ സ്കൂട്ടര്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

ആകര്‍ഷകമായ രൂപകല്‍പ്പനയുടെ പിന്‍ബലത്തോടെയെത്തുന്ന സ്കൂട്ടറിലെ ബാറ്ററി എളുപ്പത്തില്‍ അഴിച്ചുമാറ്റാനാവും; മിെ്രെഡ്ഡവ് മോട്ടോര്‍ സഹിതമെത്തുന്ന സിംപിള്‍ വണ്ണില്‍ ടച് സ്ക്രീന്‍, ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് സൗകര്യങ്ങളും ലഭ്യമാവും. സ്കൂട്ടറിലെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സിംപിള്‍ ലൂപ് എന്ന ചാര്‍ജര്‍ കമ്പനി അടുത്തയിടെ അവതരിപ്പിച്ചിരുന്നു;

വെറും 60 സെക്കന്‍ഡില്‍ 2.5 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് നേടാന്‍ സിംപിള്‍ ലൂപ് സഹായിക്കുമെന്നാണു കമ്പനിയുടെ വാദം. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍മാണശാലയും സിംപിള്‍ എനര്‍ജിയുടെ പരിഗണനയിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments