Thursday, June 1, 2023

HomeBusinessഫേസ് ബുക്ക് നാലായിരം പേരെ പിരിച്ചുവിടുന്നു, പിരിച്ചുവിടല്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും

ഫേസ് ബുക്ക് നാലായിരം പേരെ പിരിച്ചുവിടുന്നു, പിരിച്ചുവിടല്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും

spot_img
spot_img

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ്, വാട്സാപ്പ് എന്നിവ ഉള്‍പ്പെടുന്ന മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടാനൊരുങ്ങുന്നു.4000 പേര്‍ക്കെങ്കിലും ഇത്തവണ ജോലി നഷ്ടപ്പെടുമെന്നാണ് അവോക്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ ആരംഭിക്കും. നോര്‍ത്ത് അമേരിക്കയിലുള്ള മെറ്റ ജീവനക്കാര്‍ക്ക് രാവിലെ നാലിനും അഞ്ചിനും ഇടയില്‍ (ഇന്ത്യന്‍ സമയം വൈകീട്ട് 4.30 ക്കും 5.30 നും ഇടയില്‍) ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സമയങ്ങളിലായിരിക്കും പിരിച്ചുവിടലുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുക. ചില രാജ്യങ്ങളിലെ ജീവനക്കാരെ ഇത് ബാധിക്കുകയുമില്ല.

മെറ്റയ്ക്ക് വേണ്ടി സംഭാവനകള്‍ നല്‍കിയ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും യാത്ര പറയുന്നതില്‍ പ്രയാസമുണ്ടെന്ന് മെറ്റ ഹെഡ് ഓഫ് പീപ്പിള്‍ ലോറി ഗോളര്‍ പറഞ്ഞു.

ആഗോള തലത്തില്‍ 21000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്. 2022 നവംബര്‍ മുതലാണ് മെറ്റ പിരിച്ചുവിടല്‍ ആരംഭിച്ചത് ആദ്യം 11000 പേരെയും പിന്നീട് 10000 പേരെയും പിരിച്ചുവിട്ടു. ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments