Wednesday, October 23, 2024

HomeCinemaബാബു ആന്റണി നായകനായി മുഴുനീള ആക്ഷന്‍ ചിത്രം 'പവര്‍സ്റ്റാര്‍' ഷൂട്ടിങ് ആരംഭിച്ചു

ബാബു ആന്റണി നായകനായി മുഴുനീള ആക്ഷന്‍ ചിത്രം ‘പവര്‍സ്റ്റാര്‍’ ഷൂട്ടിങ് ആരംഭിച്ചു

spot_img
spot_img

കണ്ണൂര്‍: റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന മുഴുനീള ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിന്റെ ഷൂട്ടിങ് കണ്ണൂരില്‍ ആരംഭിച്ചു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്. ഇന്നലെ കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ ആയിരക്കണക്കിന് പ്രേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മം നടന്നു.

ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഒമര്‍ ലുലു പരിചയപ്പെടുത്തി. തുടര്‍ന്ന് ഡിജെ സാവിയോയുടെ ഡി.ജെ പാര്‍ട്ടിയുടെ ആവേശത്തില്‍ പവര്‍ സ്റ്റാര്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും പയ്യാമ്ബലം ബീച്ചില്‍ നൃത്തച്ചുവടുകള്‍വച്ചു. തന്റെ ചിത്രങ്ങള്‍ വ്യത്യസ്തത ആഗ്രഹിക്കും പോലെ സ്വിച്ച്‌ ഓണ്‍ കര്‍മവും ആഘോഷമായാണ് ഒമര്‍ ലുലു നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments