Saturday, December 21, 2024

HomeCinemaസാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത 'ആര്‍ക്കറിയാം' ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു

spot_img
spot_img

തിരുവനന്തപുരം: പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’ എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം, നിസ്ട്രീം, കേവ്, റൂട്‌സ്, ഫിലിമി, ഫസ്റ്റ് ഷോസ് എന്നിവയില്‍ സ്ട്രീമിങ് ആരംഭിച്ചു.

ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏപ്രില്‍ ഒന്നിന് തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും കോവിഡ് സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ അധികം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ചിത്രം നിരൂപക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടി സാനു ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍.

അല്പം നിഗൂഢത നിറഞ്ഞ 72 വയസ്സുള്ള ഇട്ടിയവിരയുടെ വേഷം കൈകാര്യം ചെയ്യുന്ന ബിജു മേനോന്റെ മേക്കോവര്‍ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കരിയറില്‍ ആദ്യമായാണ് ഒരു വൃദ്ധന്റെ വേഷഷം ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. പാര്‍വതിയുടെ അച്ഛന്റെ വേഷമാണ് ഇദ്ദേഹത്തിന്. ഈ ലുക്ക് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ച ഷേര്‍ലി, റോയ് എന്നീ കഥാപാത്രങ്ങളുടെ ശ്രദ്ധേയമായ അഭിനയ തികവും പ്രേക്ഷക പ്രീതി നേടിയിരുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും, ഒ.പി.എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവും ചേര്‍ന്നാണ് ആര്‍ക്കറിയാം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘ചിരമഭയമീ…’, ‘ദൂരെ മാറി…’ എന്ന് തുടങ്ങുന്ന പാട്ടുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്‍വര്‍ അലി രചിച്ച വരികള്‍, ചിട്ടപ്പെടുത്തിയിരിക്കുന്നത് നേഹ നായരും യെക്‌സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ്. മധുവന്തി നാരായണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നല്‍കി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തനായ സംഗീതജ്ഞന്‍ സഞ്ജയ് ദിവേച്ഛയാണ്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനറായ ആര്‍ക്കറിയാമിന്റെ ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുണ്‍ സി തമ്പിയും സന്ദീപ രക്ഷിതും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പരസ്യകല ഓള്‍ഡ് മൊങ്ക്‌സ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments