Saturday, March 2, 2024

HomeNewsKeralaജനമനസുകളില്‍ ആവേശക്കടലിരമ്പമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍

ജനമനസുകളില്‍ ആവേശക്കടലിരമ്പമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍

spot_img
spot_img

എ.എസ് ശ്രീകുമാര്‍

തിരുവനന്തപുരം: തുടര്‍ ഭരണം നേടി ചരിത്രം സൃഷ്ടിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒരുക്കിയ പ്രൗഢഗംഭീരമായ സദസില്‍ ഉച്ചകഴിഞ്ഞ് 3.30ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ മുന്‍പാകെയയിരുന്നു സത്യപ്രതിജ്ഞ. സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി സദസിലുണ്ടായിരുന്ന ഏവരുടെയും അടുത്ത് പോയി വണങ്ങിയ ശേഷമാണ് സ്റ്റേജിലേയ്ക്ക് കയറിയത്. ഇതാകട്ടെ അപൂര്‍വ കാഴ്ചയുമായിരുന്നു.

മുഖ്യമന്ത്രി സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഘടകകക്ഷി മന്ത്രമാരുടെ ഊഴമായിരുന്നു. സി.പി.ഐയുടെ കെ രാജന്‍ സഗൗരവത്തിലും കോരളാ കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന്‍ ദൈവനാമത്തിലും ജനതാദള്‍ എസിന്റെ കെ കൃഷ്ണന്‍കുട്ടി ദൈവനാമത്തിലും എന്‍.സി.പിയുടെ എ.കെ ശശീന്ദ്രന്‍ സഗൗരവത്തിലും ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍ കോവില്‍ അള്ളാഹുവിന്റെ നാമത്തിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ അഡ്വ. ആന്റണി രാജു ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

തുടര്‍ന്ന് അക്ഷരമാലാ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. അപ്രകാരം വി അബ്ദുറഹ്‌മാന്‍ (ദൈവത്തിന്റെ നാമത്തില്‍), ജി.ആര്‍ അനില്‍ (സഗൗരവം), കെ.എന്‍ ബാലഗോപാല്‍ (സഗൗരവം), പ്രൊഫ. ആര്‍ ബിന്ദു (സഗൗരവം), ജെ ചിഞ്ചുറാണി (സഗൗരവം), എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ (സഗൗരവം), അഡ്വ. പി.എ മുഹമ്മദ് റിയാസ് (സഗൗരവം), പി പ്രസാദ് (സഗൗരവം), കെ രാധാകൃഷ്ണന്‍ (സഗൗരവം), പി രാജീവ് (സഗൗരവം), സജി ചെറിയാന്‍ (സഗൗരവം), വി ശിവന്‍കുട്ടി (സഗൗരവം), വി.എന്‍ വാസവന്‍ (സഗൗരവം), വീണാ ജോര്‍ജ് (ദൈവത്തിന്റെ നാമത്തില്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

ചടങ്ങില്‍ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സാന്നധ്യമറിയിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഗവര്‍ണറുടെ ചായസല്‍ക്കാരത്തിന് ശേഷം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. സുപ്രധാനമായ തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായി സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ പ്രതിപക്ഷം അടക്കം സാമൂഹികരാഷ്ട്രീയ രംഗത്തെ പലരും രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയില്‍ നിന്നു തന്നെ ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതാണ്.

എന്നാല്‍ ആദ്യം നിശ്ചയിച്ചിരുന്ന 750ല്‍ നിന്ന് 500 ആക്കി മാത്രമാണ് പങ്കെടുക്കുന്നവരുടെ എണ്ണം ചുരുക്കിയത്. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് 250ലധികം പേര്‍ ചടങ്ങിനെത്തിയില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം എം.എല്‍.എമാരുടെ ഭാര്യമാരും ബന്ധുക്കളും സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ വെര്‍ച്വലായി കാണുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍

മുഖ്യമന്ത്രിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും പേര് വിവരം. പേര്, പാര്‍ട്ടി, മണ്‍ഡലം, ജില്ല, വകുപ്പ് എന്ന ക്രമത്തില്‍…

 • പിണറായി വിജയന്‍ (സി.പി.എം) ധര്‍മടം മണ്ഡലം, കണ്ണൂര്‍ ജില്ല-ആഭ്യന്തരം, ഐടി, പൊതുഭരണം.
 • കെ.എന്‍ ബാലഗോപാല്‍ (സി.പി.എം) കൊട്ടാരക്കര മണ്ഡലം, കൊല്ലം ജില്ല-ധനകാര്യം.
 • കെ.രാജന്‍ (സിപിഐ) ഒല്ലൂര്‍ മണ്ഡലം, തൃശൂര്‍ ജില്ല-റവന്യൂ.
 • വീണ ജോര്‍ജ് (സി.പി.എം) ആറന്മുള മണ്ഡലം, പത്തനംതിട്ട ജില്ല-ആരോഗ്യം, വനിതാ ശിശുക്ഷേമം.
 • പി രാജീവ് (സി.പി.എം) കളമശേരി എറണാകുളം ജില്ല-വ്യവസായം, നിയമം.
 • എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.എം) തളിപ്പറമ്പ്, മണ്ഡലം, കണ്ണൂര്‍ ജില്ല-എക്‌സൈസ്, തദ്ദേശം.
 • കെ രാധാകൃഷ്ണന്‍ (സി.പി.എം) ചേലക്കര മണ്ഡലം, തൃശൂര്‍ ജില്ല-ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നോക്കക്ഷേമം.
 • വി.എന്‍ വാസവന്‍ (സി.പി.എം) ഏറ്റുമാനൂര്‍ മണ്ഡലം, കോട്ടയം ജില്ല-സഹകരണം, രജിസ്‌ട്രേഷന്‍.
 • വി ശിവന്‍കുട്ടി (സി.പി.എം) നേമം, തിരുവനന്തപുരം ജില്ല-പൊതുവിദ്യാഭ്യാസം, തൊഴില്‍.
 • ആര്‍ ബിന്ദു (സിപി.എം) ഇരിങ്ങാലക്കുട മണ്ഡലം, തൃശൂര്‍ ജില്ല-ഉന്നത വിദ്യാഭ്യാസം
 • അഡ്വ. പി.എ മുഹമ്മദ് റിയാസ് (സിപി.എം) ബേപ്പൂര്‍ മണ്ഡലം, കോഴിക്കോട് ജില്ല-പൊതുമരാമത്ത്, ടൂറിസം.
 • ആന്റണി രാജു (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്) തിരുവനന്തപുരം മണ്ഡലം, തിരുവനന്തപുരം ജില്ല-ഗതാഗതം.
 • സജി ചെറിയാന്‍ (സി.പി.എം ചെങ്ങന്നൂര്‍ മണ്ഡലം, ആലപ്പുഴ ജില്ല-ഫിഷറീസ്, സാംസ്‌കാരികം, സിനിമ.
 • വി അബ്ദുറഹ്‌മാന്‍ (സി.പി.എം) താനൂര്‍ മണ്ഡലം, മലപ്പുറം ജില്ല-സ്‌പോര്‍ട്‌സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം.
 • റോഷി അഗസ്റ്റിന്‍ (കേരളാ കോണ്‍ഗ്രസ്-എം) ഇടുക്കി മണ്ഡലം, ഇടുക്കി ജില്ല-ജലവിഭവം
 • കെ.കൃഷ്ണന്‍കുട്ടി (ജെ.ഡി.എസ്) ചിറ്റൂര്‍ മണ്ഡലം, പാലക്കാട് ജില്ല-വൈദ്യുതി
 • എ.കെ ശശീന്ദ്രന്‍ (എന്‍.സി.പി) എലത്തൂര്‍ മണ്ഡലം, കോഴിക്കോട് ജില്ല-വനം.
 • അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍) കോഴിക്കോട് സൗത്ത് മണ്ഡലം, കോഴിക്കോട് ജില്ല-തുറമുഖം, മ്യൂസിയം.
 • ജെ ചിഞ്ചുറാണി (സി.പി.ഐ) ചടയമംഗലം മണ്ഡലം, കൊല്ലം ജില്ല-മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി.
 • പി പ്രസാദ് (സി.പി.ഐ) ചേര്‍ത്തല മണ്ഡലം, ആലപ്പുഴ ജില്ല-കൃഷി.
 • ജി.ആര്‍ അനില്‍ (സി.പി.ഐ) നെടുമങ്ങാട് മണ്ഡലം, തിരുവനന്തപുരം ജില്ല-ഭക്ഷ്യം, സിവില്‍ സപ്ലൈസ്.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments