Tuesday, May 30, 2023

HomeCinemaതങ്കലാന്‍ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്

തങ്കലാന്‍ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്

spot_img
spot_img

ചെന്നൈ: പാ രഞ്ജിത്തിന്റെ ‘തങ്കലാന്‍’ ചിത്രീകരണത്തിനിടെ നടന്‍ വിക്രമിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്.

ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് വിവരം. അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദേശിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വിക്രം ‘തങ്കലാന്‍’ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുക്കും. ‘പൊന്നിയന്‍ സെല്‍വന്‍ 2’ പ്രമോഷന്‍സ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് വിക്രം ‘തങ്കലാന്‍’ സംഘത്തിനൊപ്പം ചേര്‍ന്നത്. ഷൂട്ടിന് മുന്‍പുളള റിഹേഴ്‌സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കും. ഇതോടെ തങ്കലാന്‍ ചിത്രീകരണവും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിനകത്തും പുറത്തും സൂപ്പര്‍ താരമായ വിക്രമിന്റെ അപകട വാര്‍ത്തയറിഞ്ഞ് ആരാധകര്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ വിക്രമിന്റെ ഓഫീസില്‍ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച്‌ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

‘പൊന്നിയന്‍ സെല്‍വന്‍ 2ലെ പ്രകടനത്തിന് ലോകമെമ്ബാട് നിന്നും ആദിത്യകരികാലന് അഥവാ ചിയാന്‍ വിക്രമിന് ലഭിച്ച്‌ കൊണ്ടിരിക്കുന്ന നിറഞ്ഞ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നു. ഷൂട്ടിംഗ് റിഹേഴ്‌സലിനിടെ ചിയാന് പരിക്ക് പറ്റുകയും അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടുകയും ചെയ്ത സാഹചര്യത്തില്‍ തങ്കലാന്‍ ടീമിനൊപ്പം കുറച്ച്‌ നാളത്തേക്ക് അദ്ദേഹത്തിന് ചേരാന്‍ സാധിക്കില്ല.

അദ്ദേഹം എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി അറിയിക്കുന്നു. എത്രയും വേഗത്തില്‍ തന്നെ കൂടുതല്‍ ഊര്‍ജ്ജത്തോടെ തിരിച്ച്‌ വരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുന്നു, എന്നാണ് വിക്രമിന്റെ മാനേജര്‍ ആയ യുവരാജ് ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments