Monday, June 17, 2024

HomeCinemaകാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ചിത്രം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'...

കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ ഗ്രാൻഡ് പ്രി നേടി

spot_img
spot_img

കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”.ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്.

മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും.ഗ്രാൻഡ് ലൂമിയർ തിയറ്ററില്‍ നടന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് സ്‌ക്രീനിംഗ് ശേഷം കാണികൾ എഴുന്നേറ്റു നിന്ന് എട്ട് മിനിറ്റോളം കയ്യടിച്ച് അണിയറക്കാരെ പ്രോത്സാഹിപ്പിച്ചു.മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു.

ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കോ പ്രൊഡ്യൂസേഴ്‌സ്‌ ഇന്ത്യൻ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദർ ബർത്ത് എന്നിവയും അതുപോലെ തന്നെ നെതർലാൻഡിലെ ബാൽദർ ഫിലിം, ലക്സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്സ്, ഇറ്റലി എന്നിവരാണ്.ഇരുപത്തിയഞ്ച് ദിവസങ്ങളിലായി മുംബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം രത്നഗിരിയിൽ ആണ് ഓൾ വീ ഇമാജിൻ ആസ് ലൈഫിന്റെ പതിനഞ്ച് ദിവസത്തെ ചിത്രീകരണം നടന്നത്. രണബീർ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments