Monday, June 17, 2024

HomeNewsIndiaഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ 7 നവജാത ശിശുക്കൾ മരിച്ചു

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ 7 നവജാത ശിശുക്കൾ മരിച്ചു

spot_img
spot_img

ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പോലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ എത്തി തീയണച്ചു. രക്ഷപ്പെടുത്തിയ നവജാതശിശുക്കളെ തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി ഈസ്റ്റ് ഡൽഹി അഡ്വാൻസ് എൻഐസിയു ആശുപത്രിയിലേക്ക് മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments