ന്യൂഡല്‍ഹി : 5 ജി സാങ്കേതിക വിദ്യ രാജ്യത്തു നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 5 ജി സാങ്കേതിക വിദ്യ ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി ഫയല്‍ ചെയ്തത്. വിഷയം നാളെ കോടതി പരിഗണിക്കും.
5 ജി സംവിധാനം നടപ്പാക്കുന്നതിനു മുന്‍പ് അത് മനുഷ്യര്‍ക്കും സസ്യജീവജാലങ്ങള്‍ക്കും എത്രത്തോളം ഹാനികരമാകുമെന്ന പഠനം നടത്തണമെന്നാണ് ആവശ്യം.
മൊബൈല്‍ ടവറുകളിലൂടെയുള്ള റേഡിയേഷനെക്കുറിച്ചു സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇന്നലെ പരിഗണിച്ച ജസ്റ്റിസ് സി. ഹരിശങ്കര്‍ കേസില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നു ഹര്‍ജി മറ്റൊരു ബെഞ്ചിനു വിട്ടു.