നർത്തകിയും അഭിനേത്രിയുമായ നിരഞ്ജന അനൂപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ സ്‌റ്റൈലിഷ് ചിത്രങ്ങൾ തരംഗമാകുന്നു. മുട്ടറ്റമെത്തുന്ന ഫ്രോക്ക് ധരിച്ച് പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ കണ്ട് ”ക്യൂട്ട്‌നെസ്സ് ഓവർ ലോഡഡ്’ എന്ന പതിവ് വാചകമാവർത്തിച്ച് വാഴ്ത്തുകയാണ് സൈബർ ലോകത്തെ ആരാധകർ.
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന് പ്രചോദനമായ മുല്ലശ്ശേരി രാജുവിന്റെ ചെറുമകളായ നിരഞ്ജന രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പുത്തൻ പണം, ഗൂഢാലോചന, കെയർ ഒഫ് സൈറാബാനു, ഇര, കല, വിപഌവം, പ്രണയം, ബി.ടെക്ക്, ചതുർമുഖം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചു. അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷും പ്രജേഷ് സെന്നിന്റെ ദ സീക്രട്ട് ഒഫ് വുമണുമാണ് റിലീസാകാനുള്ളത്.
അഭിനേത്രിയായ ഗ്രേസ് ആന്റണി രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച നോളഡ്ജ് എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന വേഷമവതരിപ്പിച്ചതും നിരഞ്ജന അനൂപാണ്.