Saturday, July 27, 2024

HomeNewsKeralaഹൈക്കമാന്‍ഡ് പിടിയില്‍ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ പരുവക്കേടില്‍

ഹൈക്കമാന്‍ഡ് പിടിയില്‍ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ പരുവക്കേടില്‍

spot_img
spot_img

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നു. ഇനി കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന അവസരത്തിലും ഗ്രൂപ്പുകളുടെ താതാപര്യം ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന് കരുതേണ്ട.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ്, രമേശ് ചെന്നിത്തലയുടെ കീഴിലുള്ള ഐ ഗ്രൂപ്പ് എന്നിവയായിരുന്നു സമീപകാലം വരെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍. പക്ഷേ, പുതിയ സാഹചര്യത്തില്‍ ഈ ഗ്രൂപ്പ് സമവാക്യങ്ങളിലെല്ലാം വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഐ ഗ്രൂപ്പ് പല വിഭാഗങ്ങളായി തിരിഞ്ഞപ്പോള്‍ എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ അയയുന്നതിന്റെ സൂചനയുണ്ട്.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ് എ, ഐ ഗ്രൂപ്പുകളുടെ കണക്ക്കൂട്ടലുകള്‍ ആദ്യമായി പിഴച്ചത്. ഇരു ഗ്രൂപ്പുകളും രമേശ് ചെന്നിത്തലയ്ക്ക് പിന്നില്‍ ഒന്നിച്ചെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായി. ചെന്നിത്തലയെ മറികടന്ന് കൂടുതല്‍ പിന്തുണ സമാഹരിക്കാന്‍ വി.ഡി സതീശന് സാധിച്ചത് ചെന്നിത്തലയ്ക്കും പ്രഹരമായി.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനായിരുന്നു ഉമ്മന്‍ചാണ്ടി തന്റെ ഗ്രൂപ്പിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ യുവ എം.എല്‍.എമാര്‍ ഉള്‍പ്പടേയുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി വി.ഡി സതീശനെ പിന്തുണച്ചു. ഐ ഗ്രൂപ്പ് പോലെ എ ഗ്രൂപ്പ് പല കഷ്ണങ്ങളായില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സ്വാധീനത്തെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരിച്ചടിയേറ്റെങ്കിലും അത്രപെട്ടെന്ന് ഒന്നും അടങ്ങില്ലെന്ന സൂചനയാണ് ഗ്രൂപ്പുകള്‍ നല്‍കുന്നത്. കെ.പി.സി.സി അധ്യക്ഷന് പിന്നാലെ ഡി.സി.സി അധ്യക്ഷന്‍മാരേയും മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെയാണ് ഗ്രൂപ്പുകള്‍ വീണ്ടും പിടിമുറുക്കാന്‍ തുടങ്ങിയത്. പാര്‍ട്ടി കൈവിട്ട് പോവാതിരിക്കാനാണ് പ്രബല ഗ്രൂപ്പുകളുടെ ശ്രമം.

നേരത്തെ ഭാരവാഹികളെ നിയമിക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമായിരുന്നു ഉണ്ടായിരുന്നത്. ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം എ.ഐ.സി.സി അംഗീകരിക്കുകയായിരുന്നു പതിവ്. ഇന്നാല്‍ ഇന്ന് ഗ്രൂപ്പുകളുടെ സ്വാധീനത്തെ മറികടന്ന് തീരുമാനമെടുക്കാന്‍ എ.ഐ.സി.സി തുടങ്ങിയിരിക്കുന്നു.

പാര്‍ട്ടിയില്‍ മാത്രമല്ല ഗ്രൂപ്പിലും തലമുറ മാറ്റത്തിന് വഴിയൊരുങ്ങുന്നുവെന്നാണ് വിലയിരുത്താന്‍ കഴിയുന്നത്. സ്വയം മാറിയില്ലെങ്കില്‍ പുതിയ നേതാക്കള്‍ക്ക് കീഴില്‍ അണിനിരക്കാന്‍ യുവനേതാക്കള്‍ അടക്കം തയ്യാറാവുന്നു. വി.ഡി സതീശന് തടയിടാന്‍ എ ഗ്രൂപ്പുമായി കൈകോര്‍ത്തതാണ് ഐ ഗ്രൂപ്പില്‍ ചെന്നിത്തലയെ അതൃപ്തനാക്കിയത്.

ഇതോടെ കൂടെ നിന്ന എം.എല്‍.എമാരും ഉള്‍പ്പടേയുള്ളവര്‍ രമേശ് ചെന്നിത്തലയെ ഉപേക്ഷിച്ച് കെ.സി വേണുഗോപാലിന് പിന്നില്‍ അണിനിരന്നു. അവിടെ തന്നെ കെ സുധാകരന്റെ പക്ഷവും ഉണ്ട്. കണ്ണൂര്‍ രാഷ്ട്രീയം മുതല്‍ കെ.സി വേണുഗോപാലിന്റെ എതിര്‍ ചേരിയിലായിരുന്ന കെ സുധാകരന്‍ പുതിയ ഗ്രൂപ്പായി നില്‍ക്കാനാണ് നീക്കം.

എ ഗ്രൂപ്പിലും ചേരിപ്പോര് ശക്തമാണ്. കെ.സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ ചേര്‍ച്ചക്കുറവുണ്ട്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ തുറന്ന് പിന്തുണച്ച് വ്യക്തിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അപ്പോള്‍ അദ്ദേഹം ലക്ഷ്യമിട്ടത് പ്രതിപക്ഷ നേതാവ് പദവിയായിരുന്നു.

എന്നാല്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് പോലും പിന്തുണ നേടിയെടുക്കാന്‍ തിരുവഞ്ചൂരിന് സാധിച്ചില്ല. തിരുവഞ്ചൂരിനെ പിന്തുണയ്ക്കാതെ ചെന്നിത്തലയെ പിന്തുണയ്ക്കാനായിരുന്നു എ ഗ്രൂപ്പിന്റെ തീരുമാനം. കെ.സി ജോസഫ് ഉള്‍പ്പടേയുള്ളവരാണ് ഇതിന് പിന്നിലെന്നായിരുന്നു പുറത്ത് വന്ന സൂചനയുണ്ട്.

ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെ നയിക്കാന്‍ ഇനി ഉണ്ടാവില്ലെങ്കില്‍ പകരം ആര് എന്ന ചോദ്യവും ശക്തമാണ്. പരമ്പരാഗത ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ ശിഥിലമാവുകയും പുതിയ ഗ്രൂപ്പ് സമവാക്യങ്ങല്‍ ഉയര്‍ന്ന് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങള്‍ പിന്തള്ളപ്പെട്ടു പോവുന്നുവെന്ന ഭീഷണിയാണ് പ്രമുഖ നേതാക്കള്‍ക്കുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments