Friday, September 13, 2024

HomeCinemaഡ്രീം ഗേള്‍ സിനിമയിലെ നായിക റിങ്കു സിങ് കോവിഡ് ബാധിച്ച് മരിച്ചു

ഡ്രീം ഗേള്‍ സിനിമയിലെ നായിക റിങ്കു സിങ് കോവിഡ് ബാധിച്ച് മരിച്ചു

spot_img
spot_img

മുംബൈ: ആയുഷ്മാന്‍ ഖുറാനയുടെ ‘ഡ്രീം ഗേള്‍’ സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മേയ് 25 നാണ് റിങ്കു സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യനില മോശയമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റിങ്കു സിങ് മേയ് 7ന് ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. റിങ്കുവിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആദാര്‍ ജയിനിന്റെ ‘ഹെലോ ചാര്‍ളി’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ‘ചിഡിയാഗര്‍’, ‘മേരി ഹാനികരക് ബീവി’ തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments