Thursday, October 31, 2024

HomeCinemaസുഹൃത്തുക്കളില്‍ ലീനയ്ക്ക് അടുപ്പം സുകാശിനോട്; പകയുടെ തുടക്കം അവിടെനിന്ന്

സുഹൃത്തുക്കളില്‍ ലീനയ്ക്ക് അടുപ്പം സുകാശിനോട്; പകയുടെ തുടക്കം അവിടെനിന്ന്

spot_img
spot_img

കൊച്ചി: നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പു നടന്നതിനു പിന്നിലെ പകയുടെ തുടക്കം ബെംഗളൂരുവിലെ ഡെന്റല്‍ കോളജില്‍. കേസിലെ ആറാം പ്രതി കൊല്ലം സ്വദേശി അജാസ്, സുഹൃത്തായ കൊച്ചിയിലെ ഡോക്ടര്‍, പരാതിക്കാരി ലീന, ഇവരുടെ പങ്കാളി സുകാശ് ചന്ദ്രശേഖര്‍ എന്നിവര്‍ ബെംഗളൂരു കോളജിലെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു.

പഠനകാലത്തു തന്നെ മോഡലിങ്ങിലും സിനിമയിലും തിളങ്ങിയ ലീന കൂടുതല്‍ അടുപ്പം സുകാശിനോടു കാണിക്കാന്‍ തുടങ്ങിയതോടെ മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ ഇടര്‍ച്ചയുണ്ടായി. പഠനം പൂര്‍ത്തിയാക്കാതെ കോളജ് വിട്ട അജാസ് ബിസിനസ് തുടങ്ങാന്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കി.

ബെംഗളൂരുവിലും പിന്നീട് ന്യൂഡല്‍ഹിയിലും ഒരുമിച്ചു താമസിച്ചു ബിസിനസ് തുടങ്ങിയ ലീനയും സുകാശും കുറഞ്ഞ കാലത്തിനുള്ളില്‍ വന്‍ സാമ്പത്തിക വളര്‍ച്ച നേടിയതു മുഴുവന്‍ സഹപാഠികളെയും ഞെട്ടിച്ചു. ഇതിനിടെയാണു തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വാടക ഫാം ഹൗസില്‍ ഡല്‍ഹി, ചെന്നൈ പൊലീസ് സംഘങ്ങള്‍ ഒരുമിച്ചു പരിശോധന നടത്തിയത്.

ആഡംബര വാഹനങ്ങള്‍ അടക്കം 20 കോടി രൂപ വിലമതിക്കുന്ന 9 കാറുകളും 81 മുന്തിയ ഇനം വാച്ചുകളും പിടിച്ചെടുത്തു. വാഹനങ്ങളും വാച്ചുകളും സുകാശ് ചന്ദ്രശേഖര്‍ മോഷ്ടിച്ചതാണെന്നാണു പൊലീസ് അന്നു വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ഒട്ടേറെ വഞ്ചനാക്കേസുകള്‍ സുകാശിനെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്തതോടെ ലീന ഒറ്റയ്ക്കു കൊച്ചിയില്‍ താമസമാക്കി. ആഡംബരക്കാറുകള്‍ ഒളിപ്പിച്ച സൗത്ത് ഡല്‍ഹിയിലെ ഫാംഹൗസിനെ കുറിച്ചു പൊലീസിനു വിവരം നല്‍കിയത് അജാസാണെന്നാണു സുകാശും ലീനയും അഭിഭാഷകരോട് പറഞ്ഞത്. ഇതിനിടെ വ്യാജ സിബിഐ ഓഫിസര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയ കേസിലും സുകാശ് ചന്ദ്രശേഖര്‍ പ്രതിയായി. ശിക്ഷിക്കപ്പെട്ട കേസുകളില്‍ പരോളില്‍ ഇറങ്ങുമ്പോള്‍ സുകാശ് കൊച്ചിയില്‍ ലീനയെ സന്ദര്‍ശിച്ചിരുന്നു.

തട്ടിപ്പിലൂടെ സുകാശ് നേടിയ വന്‍തുക ലീനയെ സുരക്ഷിതമായി ഏല്‍പിച്ചിരുന്നതായാണ് അജാസും സുഹൃത്തായ ഡോക്ടറും വിശ്വസിച്ചത്. ലീനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കടവന്ത്രയിലെ ലീനയുടെ ബ്യൂട്ടി പാര്‍ലറിനു സമീപത്തു തന്നെ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് അജാസും താമസം തുടങ്ങി.കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായും പൊലീസുമായും അടുപ്പം സൂക്ഷിക്കാന്‍ അജാസ് ശ്രമിച്ചിരുന്നു. പൊലീസിന്റെ നീക്കങ്ങള്‍ ഗുണ്ടകള്‍ക്കും ഇവരുടെ നീക്കങ്ങള്‍ പൊലീസിനും കൈമാറിയ അജാസ് ഇരുകൂട്ടരുടെയും വിശ്വസ്തനായി.

ഇതിനിടെയാണു കേരളത്തിലെ അതിസമ്പന്നരെ ഭീഷണിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി പണം തട്ടുന്ന വിവരം പെരുമ്പാവൂരിലെ ഗുണ്ടാനേതാവില്‍ നിന്ന് അജാസ് അറിഞ്ഞത്. ഇക്കാര്യം അജാസ് സുഹൃത്തായ ഡോക്ടറോടു പങ്കുവച്ചു. സുകാശ് ചന്ദ്രശേഖര്‍ ഏല്‍പിച്ച പണം ലീനയുടെ പക്കല്‍നിന്നു തട്ടിയെടുക്കാനുള്ള പദ്ധതിയില്‍ രവി പൂജാരിയെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതു സുഹൃത്തായ ഡോക്ടറാണ്. രവി പൂജാരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ ഡോക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments