കൊച്ചി: കൊവിഡ് രണ്ടാം ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട സിനിമകള്‍ ഒ.ടി.ടി റിലീസില്‍ അഭയം പ്രാപിക്കുന്നു. സംസ്ഥാനത്ത് മലയാള സിനിമകളാണ് ഇപ്പോള്‍ റിലീസ് പ്രതിസന്ധി നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഈ സിനിമകള്‍ അമസോണ്‍ െ്രെപമിനെയും നെറ്റ് ഫഌക്‌സിനെയും കൂടുതലായി ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പും, രാജീവ് രവിയുടെ നിവിന്‍ പോളി ചിത്രം തുറമുഖവും ഒ.ടി.ടി റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ നിരയിലേക്ക് കൂടുതല്‍ ചിത്രങ്ങള്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഫഹദ് ഫാസില്‍ നായകനായ മാലിക്ക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോള്‍ഡ് കേസുമാണ് ഒ.ടി.ടി റിലീസിനൊരുങ്ങുന്നത്. കൊവിഡ് വ്യാപനം മൂലം തിയേറ്ററുകള്‍ അടുത്തെങ്ങും തുറക്കാന്‍ സാദ്ധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിര്‍മാതാവായ ആന്റോ ജോസഫ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്കെത്തിയത്.
സംബന്ധിച്ച് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ആന്റോ ജോസഫ് കത്തയച്ചു. ആമസോണ്‍ െ്രെപമിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെന്നാണ് സൂചന.
ചിത്രീകരണം തുടങ്ങിയ ചിത്രമാണ് മാലിക്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തില്‍പെടുന്ന ചിത്രമാണ്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം സംഗീതം സുഷിന്‍ ശ്യാമാണ്.
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തനു ബാലക് ഒരുക്കുന്ന കോള്‍ഡ് കേസില്‍ പൃഥ്വിരാജ് എസിപി സത്യജിത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘അരുവി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായിക.
യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാെരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു.