Saturday, July 27, 2024

HomeCinemaപ്രാര്‍ത്ഥനകള്‍ ഫലിച്ചു; ഗുരുതരാവസ്ഥയില്‍ നിന്ന് മോചിതയായി നടി സാന്ദ്ര

പ്രാര്‍ത്ഥനകള്‍ ഫലിച്ചു; ഗുരുതരാവസ്ഥയില്‍ നിന്ന് മോചിതയായി നടി സാന്ദ്ര

spot_img
spot_img

കൊച്ചി: അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതായി സഹോദരി അറിയിച്ചു. ആരാധകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതോടെ ജൂണ്‍ 15ന് ആയിരുന്നു സാന്ദ്ര തോമസിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ഗുരുതരമായ അവസ്ഥയില്‍ ആയിരുന്നു ഇത്.

അഞ്ച് ദിവസങ്ങളായിരുന്നു സാന്ദ്ര തോമസിന് ഐ.സി.യുവില്‍ കിടക്കേണ്ടി വന്നത്. ഇപ്പോള്‍ സാധാരണ ആശുപത്രി മുറിയിലേക്ക് മാറ്റി എന്നും ആരോഗ്യ നില മെച്ചപ്പെട്ട് അപകടനില തരണം ചെയ്തു എന്നും ആണ് സഹോദരി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഏറെ ക്ലേശകരമായിരുന്നു എന്നും സഹോദരി പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഒരുപാട് അന്വേഷണങ്ങളും പ്രാര്‍ത്ഥനകളും ആണ് ലഭിച്ചത്. പലര്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സഹോദരി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

അഭിനേത്രിയായിട്ടായിരുന്നു സാന്ദ്ര തോമസിന്റെ തുടക്കം. നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി എന്നിവയായിരുന്നു ആദ്യ സിനിമകള്‍. പിന്നീട് ഓഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ സിനിമകളില്‍ അഭിനയിച്ചു.

2012 ല്‍ പുറത്തിറങ്ങിയ ‘ഫ്രൈഡേ’ ആയിരുന്നു സാന്ദ്ര തോമസിന്റെ ആദ്യ നിര്‍മാണ സംരംഭം. ഫഹദ് ഫാസിലും ആന്‍ അഗസ്റ്റിനും പ്രധാന റോളുകളില്‍ എത്തിയ സിനിമ ഇന്നൊവേറ്റീവ് ഫിലിം കണ്‍സെപ്റ്റ്‌സിന്റെ ബാനറില്‍ സാന്ദ്ര തോമസും തോമസ് ജോസഫ് പട്ടത്താനവും ചേര്‍ന്നായിരുന്നു നിര്‍മിച്ചത്.

ആദ്യ ചിത്രത്തിന്റെ പേരില്‍ പിന്നീട് വിജയ് ബാബുവിനൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനി തുടങ്ങി സാന്ദ്ര തോമസ്. പിന്നീട് 2017 ല്‍ പിരിയുന്നത് വരെ ഏഴ് സിനിമകള്‍ ആണ് സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ചത്.

നിര്‍മാണ മേഖലയിലേക്ക് കടന്നതിന് ശേഷം ആണ് സാന്ദ്ര തോമസ് നടി എന്ന നിലയില്‍ ശ്രദ്ധനേടുന്നത്. ആമേനിലേയും ആടിലേയും വേഷങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇത് കൂടാത കിളി പോയി, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട്, ആകാശവാണി തുടങ്ങിയ സിനിമകളിലും സാന്ദ്ര മോതസ് അഭിനയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments