മുംബൈ: ഭാര്യയും നടിയുമായ നിഷ റാവലിന്‍െറ പരാതിയില്‍ ഹിന്ദി സീരിയല്‍ താരം കരണ്‍ മെഹ്‌റക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. കരണിനെതിരെ ഗാര്‍ഹിക പീഡനത്തിന് ഗോരേഗാവ് പൊലീസ് സ്‌റ്റേഷനില്‍ നിഷ പരാതി നല്‍കിയിരുന്നു. പൊലീസ് നിലവില്‍ കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇപ്പോള്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു നിഷ റാവല്‍ കേസ് ഫയല്‍ ചെയ്തത്. പരാതിയില്‍ കരണിന്റെ കുടുംബാംഗങ്ങളായ അജയ് മെഹ്‌റ, ബേല മെഹ്‌റ, കുനാല്‍ മെഹ്‌റ എന്നിവര്‍ക്കെതിരെ ആക്രമവും ചൂഷണവും ആരോപിക്കുന്നുമുണ്ട്. കരണ്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു കോടിയിലധികം രൂപ പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
മെയ് 31 ഭാര്യയുടെ പരാതിയില്‍ കരണ്‍ മെഹ്‌റയെ ഗോരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹിന്ദി സീരിയല്‍ രംഗത്ത് വളരെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരണ്‍ മെഹ്‌റയും നിഷ റാവലും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെയാണ് കരണ്‍ ശ്രദ്ധേയനാവുന്നത്.
നിഷയും ചില സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.