ന്യൂയോര്‍ക്ക്: ആറു വര്‍ഷത്തിനുശേഷം ജീവിതം തിരികെ ലഭിച്ചെന്ന് ഹോളിവുഡ് സൂപ്പര്‍താരം ജോണി ഡെപ്പ്. മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹെഡിനെതിരെയുള്ള മാനനഷ്‌ടക്കേസില്‍ ജയിച്ചതിനുശേഷം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ജോണി ഡെപ്പിന്റെ പ്രതികരണം.
ഗാര്‍ഹിക, ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആംബര്‍ വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയത്. അതേസമയം വിധി ഹൃദയം തകര്‍ത്തെന്നായിരുന്നു ആംബറിന്റെ പ്രതികരണം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയിലെ ഏഴംഗ ജൂറി ഡെപ്പിന് 1.5 കോടി ഡോളര്‍ (ഏകദേശം 116.41 കോടി രൂപ) ആംബര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധിച്ചത്.
അതേ സമയം മറ്റൊരു കേസില്‍ ഡെപ്പ് ആംബറിന് 20 ലക്ഷം ഡോളര്‍ (ഏകദേശം 15.51 കോടി രൂപ) നല്‍കണമെന്നും വിധി ഉണ്ട്.