ശ്രീനഗര്‍: ബോളിവുഡ് നടി വിദ്യ ബാലനോടുള്ള ആദരസൂചകമായി കശ്മീരിലെ ഗുല്‍മാര്‍ഗില്‍ പുതിയതായി ആരംഭിച്ച ഫയറിങ് റേഞ്ചിന് താരത്തിന്റെ പേര് നല്‍കി സൈന്യം. ഇന്‍ഡ്യന്‍ സിനിമക്ക് വിദ്യ ബാലന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നടപടി.
ഇന്‍ഡ്യന്‍ സൈന്യത്തിന്റെ പ്രത്യേക അംഗീകാരം 42 കാരിയായ നടിയെ തേടിയെത്തിയത് സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്നത് കൊണ്ടാണ്. ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുകയും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്ന വിദ്യ ബാലന് സ്ത്രീകള്‍ക്കിടയിലുള്ള സ്വാധീനം പരിഗണിച്ചാണ് സൈന്യം ഫയറിങ് റേഞ്ചിന് ഇവരുടെ പേര് നല്‍കിയിരിക്കുന്നത്.
അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്‍ഡ്യന്‍ ആര്‍മി സംഘടിപ്പിച്ച ‘ഗുല്‍മാര്‍ഗ് വിന്റര്‍ ഫെസ്റ്റിവലി’ല്‍ വിദ്യയും ഭര്‍ത്താവും നിര്‍മാതാവുമായ സിദ്ധാര്‍ത്ഥ് റോയ് കപൂറും പങ്കെടുത്തിരുന്നു. തുംഹാരി സുലു സംവിധായകന്‍ സുരേഷ് ത്രിവേണിക്കൊപ്പം തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി ഒരുങ്ങുകയാണ് വിദ്യ.