Saturday, July 27, 2024

HomeWorldകടലിനടിയിലെ ടൈറ്റാനിക്കിനെ ഇരുമ്പ് തിന്നുന്ന ബാക്ടീരിയ അപ്പാടെ വിഴുങ്ങും

കടലിനടിയിലെ ടൈറ്റാനിക്കിനെ ഇരുമ്പ് തിന്നുന്ന ബാക്ടീരിയ അപ്പാടെ വിഴുങ്ങും

spot_img
spot_img

വാഷിംഗ്ടണ്‍: ആദ്യ യാത്രയില്‍ തന്നെ വന്‍ ദുരന്തത്തിന് ഇടയാക്കിയ ടൈറ്റാനിക് കപ്പല്‍ പൂര്‍ണമായും കടലിനുള്ളില്‍ നിന്നും അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോര്‍ട്ട്. ഇരുമ്പ് തിന്നുന്ന ബാക്ടീരിയകളും സമുദ്രജല പ്രവാഹങ്ങളുമാണ് ടൈറ്റാനിക്കിന്റെ ശേഷിപ്പുകളെ തുടച്ചു നീക്കുന്നത്.

ഈ സാഹചര്യത്തില്‍ ആഴക്കടലില്‍ അലിഞ്ഞില്ലാതാകുന്ന ടൈറ്റാനിക്കിലേക്ക് വിനോദ സഞ്ചാരികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുരാവസ്തു വകുപ്പ് ഗവേഷകര്‍ അടങ്ങുന്ന സംഘം ഉടന്‍ തന്നെ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൈറ്റാനിക് തിരിച്ച് വരാത്ത വിധം സമുദ്ര ജലത്തില്‍ അലിയുകയാണ്. അതിനാല്‍ തന്നെ ഒരുപാട് വിവരങ്ങള്‍ ഇനിയും കപ്പലില്‍ നിന്നും ശേഖരിക്കേണ്ടതുണ്ടെന്ന് യാത്രപോകുന്ന ഗവേഷകര്‍ അറിയിച്ചു. ഏതാണ്ട് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം ഡോളര്‍ വരെയാണ് ടൈറ്റാനിക്ക് നേരില്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ മുടക്കിയിരിക്കുന്നത്.

ബാക്ടീരിയകള്‍ കടലിനുള്ളിലുള്ള ടൈറ്റാനിക്കിന്റെ കിലോക്കണക്കിന് ഭാഗങ്ങളാണ് ദിവസവും നശിപ്പിക്കുന്നത്. സമുദ്രത്തിനടിയില്‍ നിന്നും 1985ല്‍ കണ്ടെത്തിയ ടൈറ്റാനിക്കിന്റെ നിരവധി അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ കപ്പലില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് സൂചന.

കപ്പലിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇതിനോടകം ദ്രവിച്ചതായാണ് വിവരം. മുന്നോട്ട് നീണ്ടു നിന്നിരുന്ന 30 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകര്‍ന്നിരുന്നു. വളഞ്ഞ ഗോവണിയ്ക്ക് സമീപത്തെ ജിംനേഷ്യവും തകര്‍ന്നു.

ക്യാപ്റ്റന്റെ ക്യാബിനകത്തെ ചുമര് തകര്‍ന്നതോടെ ബാത്ത്ടബും അപ്രത്യക്ഷമായിരുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ടൈറ്റാനിക്കിന്റെ എല്ലാ അവശേഷിപ്പുകളും കടലില്‍ അലിഞ്ഞു ചേരുമെന്നാണ് വിലയിരുത്തല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments