നടി ലിസി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. ഈ ചിത്രമെടുത്തത് വളരെ പ്രശസ്തയായ ഫൊട്ടോഗ്രാഫറാണെന്നാണ് ലിസി പറയുന്നത്. മറ്റാരുമല്ല സ്വന്തം മകളും നടിയുമായ കല്യാണിയാണ് അമ്മയുടെ ഈ മനോഹര ചിത്രം പകര്‍ത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കപ്പുറം നടിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇന്നും സിനിമകളില്‍ നായികയായി അഭിനയിക്കാമെന്നും ആരാധകര്‍ പറയുന്നു.
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13 നായിരുന്നു ലിസിപ്രിയദര്‍ശന്‍ വിവാഹം. പിന്നീട് 24 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ലിസിയും പ്രിയദര്‍ശനും നിയമപരമായി പിരിഞ്ഞു.
ചെന്നൈയില്‍ ഡബ്ബിങ് സ്റ്റോഡിയോ നടത്തുകയാണ് ലിസി ഇപ്പോള്‍. ചെന്നൈയിലെ ലിസിയുെട ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.
അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ അവസാനവട്ട മിനുക്കുപണിയിലാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം നൂറുകോടി ബജറ്റിലാണ് ഒരുങ്ങുന്നത്. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.