Friday, May 9, 2025

HomeCinemaനമ്പി നാരായണന്റെ നഷ്ടങ്ങളുടേയും വേദനകളുടേയും കഥപറയുന്ന റോക്കട്രീ

നമ്പി നാരായണന്റെ നഷ്ടങ്ങളുടേയും വേദനകളുടേയും കഥപറയുന്ന റോക്കട്രീ

spot_img
spot_img

നമ്പി നാരായണന്‍ എന്ന റോക്കറ്റ് സയന്റിസ്റ്റ് വ്യക്തിജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന നഷ്ടങ്ങളുടേയും വേദനകളുടേയും സങ്കടങ്ങളുടേയും കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ചിത്രമാണ് റോക്കട്രീ.

കഥ, തിരക്കഥ, സംവിധാനം, അഭിനയം,നിര്‍മാണപങ്കാളിത്തം- നടന്‍ എന്ന റോളില്‍മാത്രം നമുക്ക് പരിചയമുള്ള മാധവന്റെ ഓള്‍റൗണ്ടര്‍ പെര്‍ഫോമന്‍സാണ് റോക്കട്രി. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ ചിത്രം കഥപറയുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സൂപ്പര്‍താരം സൂര്യയും ഹിന്ദിയില്‍ സാക്ഷാല്‍ ഷാറുഖ് ഖാനും ചിത്രത്തില്‍ അതിഥിവേഷങ്ങളില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വീണ്ടും പാന്‍-ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും മാധവന്റെ ഭാര്യ സരിതാ മാധവന്റെ ബാനര്‍ ആയ ട്രൈകളര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന ?നമ്പി? നാരായണന്റെ ആത്മകഥയുടെ രചയിതാവും ‘ക്യാപ്റ്റന്‍’ എന്ന മലയാള സിനിമയുടെ സംവിധായകനുമായ പ്രജീഷ് സെന്‍ ആണ് കോഡയറക്ടര്‍.

ചാരക്കേസുകള്‍ മൂലമുണ്ടായ നഷ്ടം നമ്പി നാരായണന്‍ എന്ന വ്യക്തിക്കുമാത്രമല്ല രാജ്യത്തിനുകൂടിയാണെന്നും ചിത്രം സമര്‍ഥിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments