നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ്.
ഒരു സിനിമയ്ക്ക് ഈശോ എന്ന പേരിട്ടാല്‍ എന്താണു കുഴപ്പമെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അദ്ദേഹം പ്രതികരിച്ചു
മെത്രാപ്പൊലീത്തയുടെ വാക്കുകള്‍: ഞാന്‍, സിനിമാ സംവിധായകന്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്‍കിയ കമന്റ്.
എന്താണ് ഈശോ എന്ന പേര് ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പെടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല.
ക്രിസ്ത്യാനികളില്‍ ചിലര്‍ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?
അതേസമയം, ഈശോ എന്ന സിനിമയുടെ പേരിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കുന്നത് ഫെഫ്ക ആയിരിക്കുെമന്ന് നാദിര്‍ഷ അറിയിച്ചു.
സിനിമ റിലീസ് ചെയ്ത്, കണ്ടു കഴിയുമ്പോള്‍ ഈ വിവാദങ്ങളെല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലാകും. ഫെഫ്ക എന്തു തീരുമാനിക്കുന്നുവോ ആ തീരുമാനത്തോടൊപ്പം താന്‍ നില്‍ക്കുമെന്നും നാദിര്‍ഷ പറഞ്ഞു.