സൈമണ്‍ വളാച്ചാരില്‍
(ചീഫ് എഡിറ്റര്‍)
‘വര്‍ക്ക് ഈസ് വര്‍ഷിപ്പ്…’ എന്നാണല്ലോ ചൊല്ല്.
ഏത് ജോലിക്കും അതിന്റോതായ മഹത്വമുണ്ട്, മാന്യതയുമുണ്ട്. കാരണം അത് നമ്മുടെ ജീവിതോപാധിയാണ്. എന്നാല്‍ വൈറ്റ് കോളര്‍ ജോലിയേ ചെയ്യൂ എന്ന് ശഠിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന ഇന്നത്തെ മലയാളി യൂത്തിന്റെ മനസിലേയ്ക്ക് കേരള ഹൈക്കോടതി ഒരു ചോദ്യം തൊടുത്തുവിട്ടു.
”ആടിനെ വളര്‍ത്തിയാല്‍ സ്റ്റാറ്റസ് പോകുമോ..?” എന്നായിരുന്നു ചോദ്യം. തൊഴിലിനോടുള്ള മലയാളികളുടെ മനോഭാവത്തെ യാണ് കോടതി നിശിതമായി വിമര്‍ശിച്ചത്.
ബിരുദം നേടിയാല്‍ നമ്മുടെ യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ ഇതര ജോലിയെന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്നും കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു മനോനിലയെന്നും കോടതി നിരീക്ഷിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജി.ഡി.പി കുറഞ്ഞ സാഹചര്യമാണുള്ളത്.
എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാറുകള്‍ക്കാകില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. മറ്റു ജോലികള്‍ ചെയ്യാനും യുവാക്കള്‍ സന്നദ്ധമാ കണം. യൂറോപ്യന്‍ മാതൃകയിലുള്ള സംരംഭങ്ങള്‍ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണമെന്നും കോടതി ഉത്‌ബോധിപ്പിച്ചു.
മലയാളികള്‍ വിദേശത്തേക്ക് തൊഴില്‍ തേടി പോയാല്‍ എന്ത് ജോലിയും ചെയ്യും. അതേ ജോലി നാട്ടില്‍ ചെയ്യാന്‍ ആരും തയ്യാറല്ല. തൊഴില്‍ മനോഭാവത്തില്‍ നാം വിദേശികളെ കണ്ടു പഠിക്കണം. വിദേശത്ത് എല്ലാ തൊഴിലാളികള്‍ക്കും അവര്‍ ചെയ്യുന്ന തൊഴില്‍ മേഖലയോട് മതിപ്പാണ്.
തൊഴില്‍ സംബന്ധിച്ച തെറ്റായ മനോഭാവമാണ് ദശലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ ഇടയാക്കിയതെന്ന കാര്യം വിസ്മരിച്ചുകൂടാ. ഏത് തൊഴി ലിനും മഹത്വവും അന്തസ്സും കാണുന്ന മനോഭാവം കേരളത്തിലും സംജാതമാകണം.
മത്സര പരീക്ഷകളേക്കാള്‍ തൊഴില്‍ നേടാനും സ്വന്തമായി സംരംഭം തുടങ്ങാനും സഹായകമാകുന്ന മാര്‍ഗങ്ങളിലേക്ക് പോകുന്ന പുതുതലമുറയെയാണ് ഇതര സംസ്ഥാനങ്ങളില്‍ കാണുന്നത്. മലയാളികള്‍ ഇവരെ മാതൃകയാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒന്നുകില്‍ സര്‍ക്കാര്‍ ജോലി, അല്ലെങ്കില്‍ വിദേശജോലി എന്നതാണ് പൊതുവെ കേരളീയരുടെ പൊതു മനോഭാവം. അതിനായി പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് യുവാക്കളില്‍ നല്ലൊരു വിഭാഗവും.
കാര്‍ഷികം, വ്യവസായം, ഐ.ടി തുടങ്ങി വിവിധ മേഖലകളില്‍ ധാരാളം ജോലികള്‍ കേരളത്തിലുണ്ട്. എന്നാല്‍ ആ മേഖലകളിലേയ്ക്കൊന്നും യുവാക്കള്‍ തിരിഞ്ഞുനോക്കാത്തത് കഷ്ടമാണ്.
ബ്രിട്ടീഷ് സാമ്രാജ്യ ശക്തികള്‍ ഇന്ത്യയിലുപേക്ഷിച്ച വൈറ്റ്‌കോളര്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് ഈ മനോഭാവവും ചെളിപുരളുന്നവര്‍ താഴേക്കിടയിലുള്ളവരും അമാന്യരുമെന്ന വികല ചിന്താഗതിയും.
കൃഷിയുള്‍പ്പെടെ ഇതര ജോലികള്‍ക്ക് മാന്യതയും അന്തസ്സും കാണുന്ന, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന തലമുറകളെ സൃഷ്ടിക്കാന്‍ സഹായകമാകുന്ന വിദ്യാഭ്യാസ രീതിയിലേക്കും പാഠ്യപദ്ധതി യിലേക്കും മാറേണ്ടതുണ്ട്.
കാര്‍ഷിക സംസ്‌കൃതിയുടേതായിരുന്നു കേരളത്തിന്റെ പൂര്‍വകാല ചരിത്രം. നമ്മുടെ വികസന കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ് സംസ്ഥാനത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ പിന്നീട് മാറ്റങ്ങളുണ്ടാക്കിയത്.
ഇതോടെയാണ് കേരളം അവശ്യ വസ്തുക്കള്‍ക്കെല്ലാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട തരത്തില്‍ ഒരു ഉപഭോഗ സംസ്ഥാനമായി മാറിയ ത്.
വിട്ടുവീഴ്ചയില്ലാത്ത അധ്യാപനമാണ് ഇതിന് പരി ഹരമായി ആദ്യമായി വേണ്ടത്. ലക്ഷ്യബോധമുള്ള അധ്യാപകര്‍ക്കേ മൂല്യബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ.