Wednesday, October 4, 2023

HomeEditorialയുദ്ധമുഖത്തെ ഒരു ശുഭ വാര്‍ത്ത

യുദ്ധമുഖത്തെ ഒരു ശുഭ വാര്‍ത്ത

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈനില്‍ നിന്ന് പുറത്തുവരുന്നതില്‍ മനുഷ്യത്വത്തിന്റെ ചില ശുഭവാര്‍ത്തകളുമുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഇന്ത്യക്കാരിയുടെ കാരുണ്യത്തെ കുറിച്ചാണ് ഈ ശുഭവിശേഷം.

ഇന്ത്യക്കാര്‍ മാത്രം കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. എന്നാല്‍ താന്‍ നാട്ടിലേക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് നേഹ എന്ന പതിനേഴുകാരി. അതിന്റെ കാരണം ഞെട്ടിപ്പിക്കുന്നതാണ്.

ഭൂവുടമയുടെ കുടുംബത്തെ ഈ സമയം ഉപേക്ഷിക്കാനില്ലെന്നാണ് നേഹ പറയുന്നത്. നേഹയുടെ ഭൂവുടമ യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി പോരാടുകയാണ്. അങ്ങനെയൊരാളുടെ കുടുംബത്തെ വിട്ട് പോകുന്നത് ശരിയല്ലെന്ന് നേഹയ്ക്ക് തോന്നിയത് അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്.

നേഹ ഭൂവുടമയുടെ കുടുംബത്തെയും കൊണ്ട് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിലായിരുന്ന നേഹയുടെ പിതാവ് പിതാവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഇതിന് ശേഷ മാണ് മെഡിസിന് പഠിക്കാനായി നേഹ യുക്രൈനിലെത്തിയത്. ഭൂവുടമയും ഭാര്യയും മൂന്ന് മക്കളും ഇപ്പോള്‍ നേഹയ്ക്കൊപ്പം ബങ്കറിലാണ്.

കീവിലാണ് നേഹ താമസിക്കുന്നത്. ഇവിടെ ഹോസ്റ്റലില്‍ ഇടം ലഭിക്കാതിരുന്ന നേഹ കഷ്ട ത്തിലായിരുന്നു. ഈ സമയത്താണ് വീട്ടുടമസ്ഥന്‍ ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കുന്നത്. ഇയാള്‍ എഞ്ചിനീയറാണ്. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച കുടുംബത്തെ കൈവിടില്ലെന്ന് നേഹ ഉറപ്പിക്കുകയായിരുന്നു.

അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധം നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. പഠനാവശ്യാര്‍ഥവും ജോലിയാവശ്യാര്‍ഥവും ഒട്ടേറെ ഇന്ത്യ ക്കാരാണ് യുക്രൈനില്‍ താമസിക്കുന്നത്.

കേന്ദ്ര സര്‍ ക്കാറിന്റെ കണക്കനുസരിച്ച് അവിടുത്തെ ഇന്ത്യക്കാരുടെ എണ്ണം 20,000ത്തില്‍ പരമാണ്. അനൗദ്യോഗിക കണക്കനുസ രിച്ച് 25,000 പേരുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസ്യൂ ട്ടിക്കല്‍ രംഗത്തെയും എന്‍ജിനീയറിംഗ് രംഗത്തെയും ഉദ്യോഗസ്ഥര്‍, ഐ.ടി പ്രൊഫഷനലുകള്‍ എന്നിവരാണ് കൂടുതലും. ഇവരില്‍ നല്ലൊരു ഭാഗവും മലയാളികളാണ്.

2,320 മലയാളി വിദ്യാര്‍ഥികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. അതിര്‍ത്തിയില്‍ സം ഘര്‍ഷം ഉരുണ്ടുകൂടിയ സാഹചര്യത്തില്‍, യുക്രൈന്‍ വിടാന്‍ വിദ്യാര്‍ഥികളോടും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും മറ്റു ഇന്ത്യക്കാരോടും ഇന്ത്യന്‍ എംബസി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

എംബസി നിര്‍ദേശമനുസരിച്ച് നാലായിരത്തോളം പേര്‍ ഇതിനകം നാട്ടിലെത്തിയിട്ടുണ്ട്. അതിര്‍ ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായിട്ട് മാസങ്ങളായെങ്കിലും യുദ്ധമുണ്ടാകില്ലെന്നും സമാധാനശ്രമങ്ങള്‍ ലക്ഷ്യം കാണുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു യുക്രൈനിലെ വിദ്യ ര്‍ഥികളില്‍ മിക്കവരും.

ക്ലാസുകള്‍ നഷ്ടപ്പെട്ടു പോകുമെന്ന ആശങ്കയും നേരത്തേ നാട്ടിലേക്കു തിരിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചു. വലിയ തുക മുടക്കിയാണ് മിക്കവരും ഇവിടെ പഠിക്കാനെത്തിയത്. നാട്ടിലേക്ക് പോയാല്‍ പിന്നെ തിരികെ എത്താന്‍ പ്രയാസമാകും. എല്ലാം ശുഭകരമാവട്ടെ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments