Friday, May 9, 2025

HomeCinemaകള്ളപ്പണക്കേസ്: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് സമന്‍സ്

കള്ളപ്പണക്കേസ്: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് സമന്‍സ്

spot_img
spot_img

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് സമന്‍സ്. സെപ്റ്റംബര്‍ 26ന് നടി ഹാജരാകണമെന്നാണ് ഡല്‍ഹി പട്യാല കോടതിയുടെ നിര്‍ദ്ദേശം. 215 കോടിയുടെ കള്ളപ്പണക്കേസില്‍ ജാക്വലിനെ പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പട്യാല കോടതി പരിഗണിച്ചു.

സുകേഷ് ചന്ദ്രന്‍ തട്ടിപ്പികാരനാണെന്ന് ജാക്വലിന് അറിയാമായിരുന്നു. സുകേഷുമായി ജാക്വലിന്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. നേരത്തെ പത്ത് കോടിയുടെ സമ്മാനങ്ങള്‍ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടിയുടെ ഏഴ് കോടിയിലധികം രൂപയും സ്വത്തുക്കള്‍ ഇഡി കണ്ടെടുത്തിട്ടുണ്ട്.

സുകേഷ് ചന്ദ്രന്‍ തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

മുപ്പത്തി മൂന്നുകാരനായ സുകേഷ് ചന്ദ്രന്‍ 32-ല്‍ അധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജയിലില്‍ കഴിയുമ്ബോഴും ജാക്വിലിനുമായി സുകേഷ് നിരന്തരം സംസാരിച്ചിരുന്നു. കേസില്‍ 36കാരിയും ശ്രീലങ്കന്‍ പൗരയുമായി നടിയെ കേസില്‍ ഇഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ചിത്രം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ റാന്‍ബാക്‌സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മന്‍വീന്ദര്‍ സിങ് എന്നിവരുടെ കുടുംബത്തില്‍ നിന്ന് 215 കോടി തട്ടിയെടുത്ത് കടന്നുവെന്നാണ് കേസ്. തട്ടിപ്പ് നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് സുകേഷ് നയിച്ചിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments