Tuesday, October 22, 2024

HomeCinemaകാര്‍ പുഴയിലേക്ക് മറിഞ്ഞ് നടി ഈശ്വരി ദേശ് പാണ്ഡെ കൊല്ലപ്പെട്ടു

കാര്‍ പുഴയിലേക്ക് മറിഞ്ഞ് നടി ഈശ്വരി ദേശ് പാണ്ഡെ കൊല്ലപ്പെട്ടു

spot_img
spot_img

പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെ ഗോവയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ബാഗ കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിന്‍റെ ഡോര്‍ ലോക്കായതോടെ നടിയും ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ശുഭം ഡെഡ്ജും മരിച്ചു.

അര്‍പോറ ഗ്രാമത്തിനടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവര്‍ക്കും രക്ഷപ്പെടാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

അടുത്തമാസം രണ്ടുപേരുടേയും വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments