Saturday, July 27, 2024

HomeCinemaസുഹാസിനി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷ

സുഹാസിനി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷ

spot_img
spot_img

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്നം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കുന്ന അന്തിമ ജൂറിയുടെ അധ്യക്ഷയാകും. ചിത്രങ്ങളുടെ സ്ക്രീനിങ് തലസ്ഥാനത്തു പ്രാഥമിക ജൂറികള്‍ക്കു മുന്നില്‍ തുടങ്ങി.

തുടര്‍ച്ചയായി എട്ട് തവണ ദേശീയ അവാര്‍ഡ് നേടിയ പ്രശസ്ത കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ നടികളെ ഉള്‍പ്പെടുത്താറുണ്ടെങ്കിലും അധ്യക്ഷയായി വനിത വരുന്നത് അപൂര്‍വം ആണ്.

പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ആയിരിക്കും അന്തിമ ജൂറി കാണുക.കഴിഞ്ഞ വര്‍ഷത്തെ 80 സിനിമകള്‍ സംസ്ഥാന അവാര്‍ഡിനു മത്സരിക്കുന്നുണ്ട്.40 സിനിമകള്‍ വീതം 2 പ്രാഥമിക ജൂറികള്‍ കാണും.കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ പ്രത്യേക തിയറ്ററിലും ചലച്ചിത്ര അക്കാദമി ഓഫിസിലെ തിയറ്ററിലുമാണ് സ്ക്രീനിങ് നടക്കുന്നത്.

ഇതു പൂര്‍ത്തിയാകുന്നതോടെ മികച്ച 30% സിനിമകള്‍ അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവര്‍ ശുപാര്‍ശ ചെയ്യും.ശേഷാദ്രിയും ഭദ്രനും അന്തിമ ജൂറിയിലും അംഗങ്ങള്‍ ആണ്. പ്രാഥമിക റൗണ്ടില്‍ തഴയപ്പെട്ട ഏതെങ്കിലും ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കില്‍ ആ ചിത്രങ്ങള്‍ അന്തിമ ജൂറിക്കു മുന്നിലേക്കു വിളിച്ചു വരുത്താം.ശേഷാദ്രിയും ഭദ്രനുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് നിര്‍ണയം ആണ് ഇപ്പോള്‍ നടക്കുന്നത്.ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്‍,സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം.ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരും അന്തിമ ജൂറിയില്‍ അംഗങ്ങള്‍ ആണ്.

എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവന്‍,നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ എന്നിവരാണ് ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങള്‍. ഛായാഗ്രാഹകന്‍ ഷഹ്നാദ് ജലാല്‍, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവര്‍ത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ഇവര്‍ക്കു പുറമേ രചനാ വിഭാഗം അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനു പ്രശസ്ത നിരൂപകന്‍ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.നിരൂപകരായ ഡോ.മുരളീധരന്‍ തറയില്‍,ഡോ.ബിന്ദു മേനോന്‍ എന്നിവരാണ് ഈ സമിതിയിലെ മറ്റ് അംഗങ്ങള്‍.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് 2 പ്രാഥമിക ജൂറികളുടെയും അന്തിമ ജൂറിയുടെയും രചനാ വിഭാഗം ജൂറിയുടെയും മെംബര്‍ സെക്രട്ടറി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments