Thursday, March 28, 2024

HomeHealth and Beautyകോവിഡ് ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ രോഗത്തിന്റെ തീവ്രത കുറയ്ക്കും

കോവിഡ് ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ രോഗത്തിന്റെ തീവ്രത കുറയ്ക്കും

spot_img
spot_img

പ്രായമുള്ള രോഗികളിലും അമിതവണ്ണം ഉള്‍പ്പെടെ മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിലും കോവിഡ് ബാധിച്ചാല്‍ ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ തുടക്കത്തിലേ നല്‍കിയാല്‍ രോഗം ഗുരുതരവാസ്ഥയിലേക്ക് പോകുന്നത് തടയാമെന്ന് വിദഗ്ധര്‍.

മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ കാസിരിവിമാബ്, ഇംഡവിമാബ് എന്നീ രണ്ടു മരുന്നുകളുടെ ഒരു മിശ്രിതമാണ്. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഓക്‌സിജന്‍ നല്‍കേണ്ടി വരുന്ന അവസ്ഥയ്ക്ക് മുമ്പ്, അതായത് ആദ്യത്തെ പത്ത് ദിവസത്തിനുള്ളിലാണ് ഈ മരുന്ന് ഫലപ്രദമാകുന്നത്.

ശരീരത്തിലേക്ക് ഈ ആന്റിബോഡി മിശ്രിതം കുത്തിവയ്ക്കുന്നതിലൂടെ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്. (കൃത്രിമവും അതേസമയം ശക്തവുമായ രോഗപ്രതിരോധം പെട്ടെന്ന് നല്‍കുന്നു.)

പ്രായാധിക്യം, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കരള്‍ രോഗം (സിറോസിസ്), പ്രതിരോധശക്തി കുറയ്ക്കുന്ന രോഗങ്ങളും ചികിത്സകളും അര്‍ബുദം, വാതരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്കും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശരോഗികള്‍ തുടങ്ങിയവര്‍ക്കും ഈ മരുന്ന് രോഗത്തിന്റെ തുടക്കത്തില്‍ത്തന്നെ നല്‍കിയാല്‍ വളരെ ഫലപ്രദമാണ് എന്നാണ് ലോകത്തിന്റെ പലഭാഗത്തുനിന്നും ഉള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments