Friday, April 19, 2024

HomeCinemaനടി സൗജന്യയുടെ മരണത്തില്‍ ദുരൂഹത, നടന്‍ വിവേകിനെതിരേ പിതാവ്

നടി സൗജന്യയുടെ മരണത്തില്‍ ദുരൂഹത, നടന്‍ വിവേകിനെതിരേ പിതാവ്

spot_img
spot_img

കന്നഡ നടി സൗജന്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രഭു മഡപ്പ. മകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും നടന്‍ വിവേകാണ് മരണത്തിന് പിന്നിലെന്നും ആരോപിച്ച് അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന കുമ്പളാഗോഡ് പൊലീസ് വിവേകിനെയും അസിസ്റ്റന്റ് മഹേഷിനേയും ചോദ്യം ചെയ്തു.

വിവാഹം കഴിക്കുന്നതിനായി വിവേക് മകളെ ഉപദ്രവിച്ചിട്ടുണ്ടാകാം എന്നാണ് പ്രഭു മഡപ്പയുടെ ആരോപണം. ‘എന്റെ മകള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അടുത്തിടെയാണ് അവള്‍ക്ക് ഞാന്‍ പണം നല്‍കിയത്. സ്വര്‍ണം കാണാനില്ല. അവളുടെ മരണത്തിന് മറ്റെന്തെങ്കിലും കാരണം കൂടി കാണും.

പൊലീസ് എത്തുന്നതു കാത്തു നില്‍ക്കാതെ മഹേഷ് എന്റെ മകളുടെ മൃതശരീരം അത് കണ്ടെത്തിയ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. സൗജന്യയുടെ ഫോണ്‍ മിസ്സിങ്ങാണ്. അത് കണ്ടത്തിയാല്‍, എല്ലാം പുറത്തുവരും. അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നാണ് നടന്‍ വിവേകിന്റെ പ്രതികരണം. ഒരു വര്‍ഷത്തോളമായി സൗജന്യയെ അറിയാമെന്നും ബുദ്ധിമുട്ടുണ്ടാകുന്ന സമയത്തെല്ലാം അവളര്‍ തന്നെവന്ന് കാണുമായിരുന്നു എന്നുമാണ് വിവേക് പറയുന്നത്. കേസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.

ഇന്നലെയാണ് ബാംഗളൂരുവിലെ ഫ്‌ലാറ്റിനുള്ളില്‍ സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ നിന്ന് താരത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. നാലു പേജോളം വരുന്ന കുറിപ്പില്‍ തന്റെ മാനസിക നിലയെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments