Wednesday, July 17, 2024

HomeCinemaനടി കങ്കണ യു.പി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

നടി കങ്കണ യു.പി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

spot_img
spot_img

ലഖ്‌നോ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് യു.പി സര്‍ക്കാര്‍. ഒരു ജില്ല ഒരു ഉല്‍പന്നം എന്ന പരിപാടിയുടെ അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായാണ് ഒരു ജില്ല ഒരു ഉല്‍പന്നം എന്ന കാമ്പയിന് യു.പി സര്‍ക്കാര്‍ തുടക്കമിട്ടത്.

75 ജില്ലകളില്‍ പരമ്പരാഗത ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് കങ്കണ റണാവത്തിനെ നിയമിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച വിവരം അറിയിച്ചത്. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments