Saturday, July 27, 2024

HomeCrimeപാലായില്‍ കൗണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ചുവെന്ന പരാതി  വീണ്ടും സജീവ ചര്‍ച്ചയാക്കി കേരളാ കോണ്‍ഗ്രസ്

പാലായില്‍ കൗണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ചുവെന്ന പരാതി  വീണ്ടും സജീവ ചര്‍ച്ചയാക്കി കേരളാ കോണ്‍ഗ്രസ്

spot_img
spot_img

കോട്ടയം: പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഏറ്റുമുട്ടലിന് ഇടയാക്കിയ എ.യര്‍പോഡ് മോഷണവിവാദം വീണ്ടും ചര്‍ച്ചയാവുന്നു. കേരലാ കോണ്‍ഗ്രസ് പ്രതിനിധിയുടെ എയര്‍പോഡ്് മോഷ്ടിച്ചത് സിപിഎം കൗണ്‍സിലര്‍ ആണെന്ന പരാതിയുമായി കേരളാ കോണ്‍ഗ്രസ് അംഗം തന്നെ രംഗത്തെത്തുകയും പോലീസില്‍ കേസ് കൊടുക്കുകയും ചെയ്തതോടെ എയര്‍പോഡ് മോഷണ വിവാദം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ലോകസ്ഭാ തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിന് ഇരുപക്ഷവും അവധി നല്കിയിരുന്നു.

 ലോക്‌സഭാ വോട്ടെടുപ്പിനു പിന്നാലെ എയര്‍പോഡ് മോഷണ കേസ് സജീവമാക്കാന്‍ മാണി ഗ്രൂപ്പ് നീക്കം തുടങ്ങി. കേസില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി. ഇതിനിടെ എഫ്‌ഐആര്‍ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചു.

എയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോസ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല.

പിന്നീട് മാര്‍ച്ച് ആറിന് ബിനു പുളിക്കക്കണ്ടത്തിനെതിരെ കേസെടുത്തു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്തിയതോടെ കേസെടുത്ത വിവരം പോലും മറച്ചു വച്ച മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിഷയം കടുപ്പിക്കുകയാണ്.്.

മോഷ്ടിക്കപ്പെട്ട എയര്‍പോഡ്  ഇംഗ്ലണ്ടിലേക്ക് കടത്തിയെന്നും ജോസ് ചീരങ്കുഴി ആരോപിച്ചിരുന്നു. ഇംഗ്ലണ്ടില്‍ എയര്‍പോഡ് കൈവശം വച്ചിരുന്ന ആള്‍  പാലാ പൊലീസ് സ്റ്റേഷനിലെത്തി തൊണ്ടി മുതല്‍ കൈമാറയെന്നു പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ആരാണ് എയര്‍പോഡ് കൈമാറിയതെനന്ു പോലീസ് വെളിപ്പെടുത്തുന്നില്ല.
 തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ ഇടതുമുന്നണിയില്‍ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കും വിധമുളള കേരളാ കോണ്‍ഗ്രസ നീക്കത്തില്‍ സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments