Friday, October 4, 2024

HomeCrimeതന്നെ പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റുമായി നടി രേവതി സമ്പത്ത്‌

തന്നെ പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റുമായി നടി രേവതി സമ്പത്ത്‌

spot_img
spot_img

തിരുവനന്തപുരം: ജീവിതത്തില്‍ പല തരത്തില്‍ തന്നെ പീഡനത്തിരയാക്കിയവരുടെ പേരുകള്‍ പുറത്തുവിട്ട് നടി രേവതി സമ്പത്ത്. ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

വിവിധ രംഗത്തുള്ള പതിനാലു പേരുടെ പേരുകളാണ് നടി പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടന്‍മാരായ സിദ്ധിക്കും, എ.ആര്‍ ഷിജുവും, ഡി.വൈ.എഫ്.ഐ നെടുംങ്കാട് വാര്‍ഡ് മെമ്പര്‍ നന്തു അശോകന്‍, പൂന്തുറ പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനു എന്നിവരടക്കമുള്ള പേരുകളാണ് ഇപ്പോള്‍ പുറത്ത് വിട്ട പട്ടികയില്‍ ഉള്ളത്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവിടുമെന്നും രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്‌ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!!!

  1. രാജേഷ് ടച്ച്‌റിവര്‍(സംവിധായകന്‍)
  2. സിദ്ദിഖ് (നടന്‍)
  3. ആഷിഖ് മാഹി (ഫോട്ടോഗ്രാഫര്‍)
  4. ഷിജു എ.ആര്‍ (നടന്‍)
  5. അഭില്‍ ദേവ് (കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)
  6. അജയ് പ്രഭാകര്‍ (ഡോക്ടര്‍)
  7. എം.എസ്സ് പാദുഷ് (അബ്യൂസര്‍)
  8. സൗരഭ് കൃഷ്ണന്‍ (സൈബര്‍ ബുള്ളി)
  9. നന്തു അശോകന്‍ (അബ്യൂസര്‍, DYFI നെടുംങ്കാട് വാര്‍ഡ് മെമ്പര്‍)
  10. മാക്ക്‌സ് വെല്‍ ജോസ്(ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)
  11. ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)
  12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്ട് (കാസ്റ്റിംഗ് ഡയറക്ടര്‍)
  13. സരുണ്‍ ലിയോ(ഋടഅഎ ബാങ്ക് ഏജന്റ്, വലിയതുറ)
  14. സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്‌റ്റേഷന്‍, തിരുവനന്തപുരം)

ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments