Saturday, July 27, 2024

HomeCrimeമൂന്ന് ഫ്രോഡുകളില്‍ നിന്ന് 9371 കോടി പിടിച്ചെടുത്ത് മുതല്‍ക്കൂട്ടി

മൂന്ന് ഫ്രോഡുകളില്‍ നിന്ന് 9371 കോടി പിടിച്ചെടുത്ത് മുതല്‍ക്കൂട്ടി

spot_img
spot_img

ന്യൂഡല്‍ഹി: വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളില്‍ നിന്നും കണ്ടുകെട്ടിയ 9371 കോടി രൂപയുടെ ആസ്തി കേന്ദ്രസര്‍ക്കാരിനും പൊതു മേഖലാബാങ്കുകളിലേക്കും കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ ആസ്തിയാണ് കണ്ടുകെട്ടി കൈമാറിയത്. ഇവര്‍ നടത്തിയ തട്ടിപ്പുകളെ തുടര്‍ന്ന് ബാങ്കുകള്‍ക്ക് നേരിട്ട നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഇവരുടെ സ്വത്തുക്കള്‍ ബാങ്കുകളിലേക്ക് മാറ്റിയത്.

18,170 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. വായ്പ്പാ തട്ടിപ്പ് നടത്തി ഈ മൂന്ന് പേരും മുങ്ങിയതോടെ 22,585,83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്. ബങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക.

പൊതുമേഖല ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും. നിലവില്‍ വിദേശ രാജ്യങ്ങളില്‍ ഒളവില്‍ കഴിയുന്ന മൂന്ന് പേരേയും തിരിച്ച് ഇന്ത്യയില്‍ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments