മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍ മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍. ജമ്മു കശ്മീര്‍ മയക്കുമരുന്ന് കേസിലാണ് ഇക്ബാല്‍ കസ്‌കറിനെ മുംബൈയില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസും അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലേക്ക് ഇരുപത്തിയഞ്ച് കിലോഗ്രാം ചരസ് എത്തിക്കുകയും അവിടെ നിന്ന് മുംബൈയില്‍ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ബില്‍ഡറുടെ പണം കൊള്ളയടിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.