Sunday, May 19, 2024

HomeCrimeദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

spot_img
spot_img

മൈസൂരു: ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മൈസൂരു ജില്ലയിലെ പെരിയപട്ടണയിലാണ് സംഭവം. രണ്ടാം വര്‍ഷ പ്രീ-യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. വോക്കലിംഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി സമീപപ്രദേശത്തെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടീലേക്ക് പോകില്ലെന്നും ശാലിനി പൊലീസിനോട് പറഞ്ഞതിനാല്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. പിന്നീട് ശാലിനി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ശാലിനി പറഞ്ഞു. ഇതോടെ പ്രകോപിതനായ പിതാവ് സുരേഷ് കഴുത്ത് ഞെരിക്കുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പായപ്പോള്‍ സുരേഷും ഭാര്യ ബേബിയും മൃതദേഹം ഇരുചക്രവാഹനത്തില്‍ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് കുഴിച്ചുമൂടുകയും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments