Wednesday, October 16, 2024

HomeCrimeഇല്ലാത്ത 'കാമുകനു' വേണ്ടി ഗ്രീഷ്മയുടെ ഞെട്ടിക്കുന്ന ക്രൂരത

ഇല്ലാത്ത ‘കാമുകനു’ വേണ്ടി ഗ്രീഷ്മയുടെ ഞെട്ടിക്കുന്ന ക്രൂരത

spot_img
spot_img

കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കേസില്‍ അമ്മ രേഷ്മ അറസ്റ്റിലാകുന്നു… തൊട്ടുപിന്നാലെ ബന്ധുക്കളായ രണ്ടു യുവതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നു. കേരളത്തെ ഞെട്ടിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവായിരിക്കുകയാണ്… ആത്മഹത്യ ചെയ്ത യുവതികള്‍ രേഷ്മയെ പറ്റിക്കാനായി ചെയ്ത തമാശയാണ് മൂന്നു ജീവനുകള്‍ ഇല്ലാതാക്കിയത്.

അജ്ഞാത കാമുകനായി നടിച്ച് രേഷ്മയെ പറ്റിച്ചത് കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്മ (22) എന്നിവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അനന്തു എന്ന വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഒന്നരവര്‍ഷത്തിലേറെയാണ് രേഷ്മയുമായി ഇവര്‍ ചാറ്റു ചെയ്തത്.

ഗ്രീഷ്മയുടെ അടുത്ത സുഹൃത്ത്, പരവൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ ചോദ്യം ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈല്‍ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്ത വിവരം ഗ്രീഷ്മ ഇയാളോടു പറഞ്ഞിരുന്നു. രേഷ്മയെ കബളിപ്പിച്ചിരുന്നെന്നും തമാശയ്ക്കു ചെയ്തതാണെന്നും കാണാതാകുന്നതിന്റെ തലേദിവസം ആര്യ ഭര്‍തൃമാതാവിനോടും പറഞ്ഞിരുന്നു. ഇവരും പൊലീസിനു മൊഴി നല്‍കി.

എന്നാല്‍ രേഷ്മ ഗര്‍ഭിണിയായിരുന്ന വിവരം ഗ്രീഷ്മയോ ആര്യയോ അറിഞ്ഞിരുന്നില്ല. രേഷ്മയുടെ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്, പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളും.

കാമുകനോടൊത്തു ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴി വാര്‍ത്തയില്‍ കണ്ടപ്പോള്‍ മാത്രമാണ്, തങ്ങളുടെ തമാശ വലിയ പ്രശ്‌നമായെന്നു യുവതികള്‍ തിരിച്ചറിഞ്ഞതെന്ന് എസിപി വൈ.നിസാമുദ്ദീന്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച വിവരം കാമുകന് അറിയില്ലെന്നു രേഷ്മയും മൊഴി നല്‍കിയിരുന്നു.

ഒരേ വീട്ടില്‍ കഴിയുമ്പോള്‍ തന്നെയാണ് ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുമായി ആര്യ വ്യാജപ്രൊഫൈലില്‍ ചാറ്റ് ചെയ്തിരുന്നത്. തൊട്ടടുത്ത വീട്ടിലാണ് ഗ്രീഷ്മയും താമസിച്ചിരുന്നത്. തമാശയ്ക്കുള്ള ചാറ്റ് പിഞ്ചുകുഞ്ഞിന്റെ മരണത്തിലേക്കു നയിക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു പൊലീസ് പറയുന്നു.

അതേസമയം അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. അനന്തു എന്ന കാമുകനെ കുറിച്ച് മുമ്പ് സൂചന കിട്ടിയിരുന്നു. എന്നാല്‍ ആള്‍ ആരെന്ന് മനസിലായിരുന്നില്ല. രേഷ്മയുടെ ഫെയ്‌സ്ബുക്ക് ചാറ്റുകളുടെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്നും വിഷ്ണു പറഞ്ഞു.എന്നാല്‍ ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല.

കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു. രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുളള കാര്യം ആര്യ മരിക്കും മുമ്പ് തന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷേ, ഗ്രീഷ്മയും ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയിച്ചിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments