തൊടുപുഴ: സഹോദരങ്ങളുമായി ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആറാംക്ലാസ് വിദ്യാര്‍ഥിനി മുറിക്കുള്ളില്‍ ജീവനൊടുക്കി.
തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ ജലവിഭവ വകുപ്പില്‍ ഉദ്യോഗസ്ഥനായ സുദീപ്കുമാറിന്‍റെയും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ശ്രീലക്ഷ്മിയുടെയും മൂത്ത മകള്‍ നിവേദിതയാണ് (മണിക്കുട്ടി- 11) മരിച്ചത്.
ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. ശ്രീലക്ഷ്മിയുടെ അമ്മ വിമല മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇളയസഹോദരിക്കും അമ്മയുടെ സഹോദരിയുടെ മകനുമൊപ്പം ടിവി കാണുകയായിരുന്നു നിവേദിത.
ഇതിനിടെ കാര്‍ട്ടൂണ്‍ ചാനല്‍ വയ്ക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്കിട്ട് നിവേദിത മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും വിളിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് മുത്തശ്ശി വാതില്‍ തള്ളി തുറന്നപ്പോഴാണ് ജനലില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരണത്തില്‍ അസ്വഭാവികതയില്ലെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് വിദ്യാര്‍ഥിനിയാണ്.